
ലപ്പുറം: പ്രശസ്തമായ അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രം പിടിച്ചെടുക്കാനുള്ള മലബാർ ദേവസ്വം ബോർഡ് നീക്കത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. 2006 മുതൽ രണ്ട് തവണയായി ക്ഷേത്രത്തിൽ പാരമ്പര്യ ട്രസ്റ്റ് ബോർഡ് നിയമിക്കുന്നതിന് വേണ്ടി ദേവസ്വം ബോർഡ് പരിശ്രമിച്ചപ്പോൾ ഹൈക്കോടതിയും സുപ്രീം കോടതിയും ഇത് റദ്ദ് ചെയ്തിരുന്നു. വിധി വന്ന് മാസങ്ങൾ കഴിയുന്നതിന് മുമ്പാണ് മൂന്നാം തവണയും ക്ഷേത്രത്തിലേക്ക് പാരമ്പര്യേതര ട്രസ്റ്റിയെ നിയമിക്കാനുള്ള അറിയിപ്പ് ദേവസ്വം ബോർഡ് പത്രങ്ങളിലൂടെ നൽകിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും ഇതിൻ്റെ ഭാഗമായി ഫെബ്രുവരി 25 ന് ക്ഷേത്രത്തിൽ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി പറഞ്ഞു.
