ആ 20 കോടി കോട്ടയത്തു വിറ്റ ടിക്കറ്റിന്; ക്രിസ്മസ് പുതുവത്സര ബംപർ ഭാഗ്യശാലിയെ തേടി കേരളം

കാത്തിരുന്ന ക്രിസ്മസ് – ന്യൂ ഇയർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപ   XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് എ. സുദീക്ക് എന്ന ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 54,08,880 ടിക്കറ്റുകളാണ് ആകെ വിറ്റത്.

തിരുവനന്തപുരത്തെ ഗോർഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് ബംപർ നറുക്കെടുപ്പ് നടന്നത്. 2026 വർഷം നറുക്കെടുക്കുന്ന ആദ്യ ബംപർ ലോട്ടറി നറുക്കെടുപ്പാണ് ക്രിസ്മസ് പുതുവത്സര ബംപർ. എല്ലാ ബംപർ ടിക്കറ്റുകളെയും പോലെ ക്രിസ്മസ് ബംപർ ടിക്കറ്റ് വിൽപ്പനയിലും റെക്കോർഡ് പിറന്നു. ഇത്തവണയും പാലക്കാട് ജില്ലയിലാണ് ഉയർന്ന തോതിൽ വിൽപ്പന നടന്നത്. രണ്ടാം സ്ഥാനത്ത് തൃശൂർ ജില്ലയും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *