തിരുവനന്തപുരം ∙ ബജറ്റ് അവതരണത്തിനിടെ കേന്ദ്രസർക്കാരിന് വിമർശനം. കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും നികുതി വരുമാനം വെട്ടിക്കുറക്കുകയാണെന്നും ബജറ്റിൽ വിമർശനം ഉയർന്നു. കടുത്ത അവഗണനിക്കിടെയും കേരളം വളർന്നുവെന്നും ധനമന്ത്രി പറഞ്ഞു. ആശ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പള പരിഷ്കരണവും ബജറ്റിൽ പ്രഖ്യാപിച്ചു. പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.
അങ്കണവാടി വര്‍ക്കര്‍മാരുടെ വേതനത്തില്‍ 1000 രൂപയും, ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയുടെയും പ്രതിമാസ വര്‍ധന വരുത്തും. ആശ വര്‍ക്കര്‍മാരുെട പ്രതിമാസ വേതനത്തില്‍ 1000 രൂപയും വര്‍ധിപ്പിച്ചു. പ്രീപ്രൈമെറി സർ പ്രീപ്രൈമറി അധ്യാപകര്‍ക്കും 100 രൂപയും സ്കൂളിലെ പാചകത്തൊളിലാളികളുടെ ദിവസ വേതനത്തില്‍ 25 രൂപയും വര്‍ധിപ്പിച്ചു. സാക്ഷരതാ പ്രേരക്മാരുടെ വേതനത്തില്‍ 1000 രൂപയുടെ വര്‍ധനവും ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

