സോണിയ ഗാന്ധിയെ പോറ്റിയും ഗോവർധനും എന്തിന് കണ്ടു; കൂടിക്കാഴ്ചക്ക് ആരാണ് അവസരമൊരുക്കിയതെന്നും എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടി അന്വേഷണത്തിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം അസംബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസും ബി.ജെ.പിയും അവസരവാദ നിലപാടാണ് സ്വീകരിക്കുന്നത്. സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും എന്തിന് കണ്ടുവെന്നും കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയത് ആരാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

അതിവേഗ പാതയിൽ സ്വന്തമായി ഓഫിസ് തുറന്ന ഇ. ശ്രീധരന്റെ നീക്കം ജനങ്ങളെ പറ്റിക്കാനാണ്. ശ്രീധരന്റെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ല. വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറങ്ങുന്നതിന് മുമ്പ് രക്തസാക്ഷി ഫണ്ടിന്റെ കണക്ക് പുറത്തുവിടാൻ മനസില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആൾക്ക് എന്തും പറയാം. പുസ്തകത്തിൽ അനാവശ്യം പറഞ്ഞിട്ടുണ്ടെങ്കിൽ കേസ് കൊടുക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *