സംഗീതസംവിധായകൻ എസ്പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നൂറിലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കിയ വെങ്കിടേഷ് മലയാളത്തിലെ പ്രിയഗാനങ്ങളുടെ ശില്‍പിയായി അറിയപ്പെടുന്നു. വിണ്ണിലെ ഗന്ധർവ വീണകൾ, ശാന്തമീ രാത്രിയിൽ, തളിർവെറ്റിലയുണ്ടോ, പാതിരാക്കിളി വരൂ തുടങ്ങിയ ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീതസംവിധായകനാണ് വിടപറഞ്ഞത്് . അഞ്ഞൂറിലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കി.
ഗിറ്റാറിസ്റ്റായി 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.

