കണ്ണൂര്‍ പറശ്ശിനിക്കടവിലെ സ്വകാര്യ ലോഡ‍്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. ആൺ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്. ചെറുകുന്ന് സ്വദേശി കെ.വി സീമയെയാണ് ലോഡ‍്ജിലെ 602ാം മുറിയില്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആൺ സുഹൃത്ത് ചെറുകുന്ന് സ്വദേശിയായ കെ.പി.വിജയനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
സീമയും വിജയനും അയൽവാസികളാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ഇരുവരും പറശ്ശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്തത്. രണ്ടുപേരും ഒരുമിച്ചെത്തിയാണ് മുറിയെടുത്തതെന്നും നേരത്തേയും ഇരുവരും ഇവിടെ താമസിച്ചിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു. ഉച്ചയ്ക്ക് 12.50 ഓടെ ലോഡ്ജിൽ മുറിയെടുത്തശേഷം വൈകിട്ട് ആറുമണിക്കാണ് വിജയൻ പുറത്തുപോയത്. മുറി പുറത്തുനിന്ന് പൂട്ടിയിട്ടശേഷമാണ് ഇയാൾ പോയിരുന്നത്. ഏറെനേരം കഴിഞ്ഞിട്ടും വിജയൻ മടങ്ങിയെത്താതായതോടെ ലോഡ്ജ് ജീവനക്കാർക്ക് സംശയമായി. വിജയൻ നൽകിയ ഫോൺനമ്പരിൽ വിളിച്ചപ്പോൾ ഇത് സ്വിച്ച്ഓഫ് ചെയ്തനിലയിലായിരുന്നു. ഇതോടെ ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് സീമയെ മുറിയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. സ്ത്രീയുടെ കഴുത്തിലടക്കം പാടുകളുണ്ടെന്നും പോലീസ് പറഞ്ഞു. അതിനിടെ, കാണാതായ വിജയനായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിനിടെയാണ് മാട്ടൂലിലെ കായലോരത്ത് തെങ്ങിൽ തൂങ്ങിമരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമല്ല. സീമയുടെ ഭർത്താവ് രണ്ടുവർഷം മുൻപാണ് മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
The death of Seema, a native of Cherukunnu, at a private lodge in Parassinikkadavu has been confirmed as a murder following the post-mortem report. Police investigation revealed that her friend, KP Vijayan, strangled her to death in their lodge room before fleeing the spot. Vijayan was later found dead, having committed suicide by hanging near the riverbank in Mattool. The couple had checked into the lodge together, and the crime came to light when lodge staff discovered Seema’s body. Although the motive behind the murder remains unclear, police confirmed that the two were neighbors and had been in a close relationship for some time. Forensic experts and the police team are currently examining evidence from the lodge room and the suicide spot. Stay updated on the latest developments in this murder-suicide case in Kannur. Follow for more insights into the investigation and local news updates.

