ഷവോമി എംഐ എ2വിന്റെ ഫ്‌ളാഷ് സെയില്‍ ആമസോണില്‍ ആരംഭിച്ചു. എംഐ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്. 4 ജിബി റാം 64 ജിബി സ്‌റ്റോറേജുള്ള ഫോണ്‍ ആഗസ്റ്റിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 16,999 രൂപയാണ് ഫോണിന്റെ വില. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് ആമസോണ്‍ ഇന്ത്യ 5 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

5.99 ഇഞ്ച് FHD + ഡിസ്‌പ്ലെ 2160 × 1080 പിക്‌സല്‍ റെസല്യൂഷന്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുമുണ്ട്. 20 എംപി ബാക്ക് ക്യാമറയും 3,010 എംഎഎച്ച് ബാറ്ററിയും Mi A2ല്‍ ഉണ്ടാകും. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് സംവിധാനം ഫോണില്‍ ഇല്ല. കറുപ്പ്, നീല, ഗോള്‍ഡ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *