ജിയോയും എയർടെല്ലും ഞെട്ടും! വെറും 199 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയുമായി ബിഎസ്എൻഎൽ

സ്വകാര്യ ടെലികോം കമ്പനികൾ നിരക്കുകൾ കുത്തനെ കൂട്ടിയതോടെ ബിഎസ്എൻഎല്ലിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. സാധാരണക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് ബിഎസ്എൻഎൽ അവതരിപ്പിച്ച 199 രൂപയുടെ പ്ലാൻ ഇപ്പോൾ ടെലികോം വിപണിയിൽ വലിയ ചർച്ചയാവുകയാണ്.

ജിയോ, എയർടെൽ, വി തുടങ്ങിയ കമ്പനികൾ സമാനമായ പ്ലാനുകൾക്ക് 28 ദിവസത്തെ വാലിഡിറ്റി നൽകുമ്പോൾ ബിഎസ്എൻഎൽ 30 ദിവസത്തെ പൂർണ്ണ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിലൂടെ ദിവസവും 2ജിബി ഹൈസ്പീഡ് ഡാറ്റ വീതം ആകെ 60ജിബി ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിന് പുറമെ അൺലിമിറ്റഡ് വോയിസ് കോളിംഗും പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ഈ ബജറ്റ് പാക്കേജിന്റെ ഭാഗമാണ്.

നിശ്ചിത ഡാറ്റ പരിധി കഴിഞ്ഞാലും 40 Kbps വേഗതയിൽ തുടർന്നും ഇന്റർനെറ്റ് ഉപയോഗിക്കാമെന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. 200 രൂപയിൽ താഴെ ചിലവിൽ ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ സ്വകാര്യ കമ്പനികളുടെ കുതിപ്പിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *