മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രമായ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവില്‍ കാളിദാസ് ജയറാമിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി എത്തുന്നു. ആട് ഒരു ഭീകരജീവിയാണ്, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്.

അശോകന്‍ ചെരുവിഗ്ലിന്റെ ചെറുകഥയെ അവലംബിച്ചു കൊണ്ട് ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ്. സംഗീതം ഗോപി സുന്ദര്‍. രണധീവേയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ് ലിജോ പോള്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *