പാലത്തായി പോക്സോ കേസ്: ബി.ജെ.പി നേതാവ് പത്മരാജന് പരോൾ

കണ്ണൂർ: നാലാം ക്ലാസ്​ വിദ്യാർഥിനിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ കുറ്റക്കാരനെന്ന്​ കണ്ടെത്തി തലശ്ശേരി ഫാസ്റ്റ്​ട്രാക്ക്​ സ്​പെഷൽ കോടതി ശിക്ഷിച്ച പാലത്തായി യു.പി സ്കൂൾ അധ്യാപകനും ബി.ജെ.പി നേതാവുമായ കെ. പത്മരാജന് പരോൾ. ഫ്രെബ്രുവരി മൂന്നിന് പത്മരാജന്‍റെ സഹോദരി മരിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ പരോൾ ജയിൽ സൂപ്രണ്ട് ആദ്യം അനുവദിച്ചു. എന്നാൽ സൂപ്രണ്ട് നൽകിയ പരോളിന് ശേഷം സംസ്ഥാന സർക്കാരും ജയിൽ മേധാവിയും ചേർന്ന് കൂടുതൽ ദിവസത്തെ പരോൾ നൽകുകയായിരുന്നു.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂരിലെ പാലത്തായിയിലുള്ള പത്തുവയസുകാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ തലശ്ശേരി അതിവേഗ പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. പോക്‌സോ കുറ്റങ്ങളില്‍ നാല്‍പത് വര്‍ഷമാണ് തടവുശിക്ഷ. തുടർന്ന് പത്മരാജനെ സർവിസിൽനിന്ന്​ പിരിച്ചുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *