കോഴിക്കോട്ട്: ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ടു പേര് കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്, കാരന്തൂര് സ്വദേശി കൃഷ്ണന് എന്നിവരാണ് മെഡിക്കല് കോളജ് ആശുപത്രിയില്വെടച്ച് മരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.

കഴിഞ്ഞ എട്ടു മാസത്തിനടെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 97 പേരാണ്. പകര്‍ച്ചവ്യാധി ഭീഷണിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പ്രളയ മേഖലയില്‍ എലിപ്പനി പടരുന്നുവെന്നാണ് വിവരം. പ്രളയ മേഖലയില്‍ ഉള്‍പ്പെടെ എലിപ്പനി വ്യാപകമായതോടെ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് അതിജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ആറു പേര്‍ക്കും പത്തനംതിട്ട ഏഴു പേര്‍ക്കും ആലപ്പുഴ നാലു പേര്‍ക്കും എറണാകുളത്ത് രണ്ടു പേര്‍ക്കും തൃശൂരില്‍ രണ്ടു പേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കും കോഴിക്കോട്ട് 12 പേര്‍ക്കും കാസര്‍കോട്ട് മൂന്നു പേര്‍ക്കും ആണ് എലിപ്പനി വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *