ഇന്ത്യൻ ഇക്കണോമിക്/ സ്റ്റാറ്റിസ്റ്റിക്കൽ സർവിസിൽ 44 ഒഴിവുകൾ

യു.പി.എസ്.സിജൂൺ 19ന് ആരംഭിക്കുന്ന ഇന്ത്യൻ ഇക്കണോമിക് സർവിസ് (ഐ.ഇ.എസ്), ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവിസ് (ഐ.എസ്.എസ്) പരീക്ഷകൾക്ക് ഓൺലൈനിൽ മാർച്ച് മൂന്നുവരെ അപേക്ഷിക്കാം. ദക്ഷിണേന്ത്യയിൽ തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് പരീക്ഷ കേന്ദ്രങ്ങളാണ്. ഉയർന്ന റാങ്ക് നേടുന്നവർക്ക് ഓഫിസറായി ഐ.ഇ.എസിൽ 16 ഒഴിവുകളിലും ഐ.എസ്.എസിൽ 28 ഒഴിവുകളിലും നിയമനം ലഭിക്കും. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.inൽ.

യോഗ്യത: ഇന്ത്യൻ ഇക്കണോമിക് സർവിസിലേക്ക് ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

സ്റ്റാറ്റിസ്റ്റിക്കൽ സർവിസിലേക്ക് സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി ബിരുദമോ മാസ്റ്റേഴ്സ് ബിരുദമോ നേടിയിരിക്കണം. യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കൂം വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 21-30 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി/ഭിന്നശേഷി/വിമുക്ത ഭടന്മാർ മുതലായ വിഭാഗങ്ങളിലപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. ഫിസിക്കൽ ഫിറ്റ്നസ് വേണം.

അപേക്ഷ ഫീസ് 200 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്കും ഫീസില്ല.  https://upsconline.nic.inൽ അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *