കോഴിക്കോട്: മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ മലയോര തീരദേശമുള്‍പ്പെടെയുള്ള മുഴുവന്‍ വില്ലേജുകളെയും പ്രളയബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ താമരശ്ശേരി താലൂക്കിലെ 20 വില്ലേജുകള്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

94 ലധികം വില്ലേജുകള്‍ക്ക് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൃത്യമായ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യം റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെ ധരിപ്പിച്ചതായും ആവശ്യമായ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *