രൺവീർ സിങ് ചിത്രം ‘ധുരന്ധർ 2’ ട്രെയിലർ പുറത്ത്; മാർച്ച് 19 ന് തിയേറ്ററുകളിൽ

ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗ് നായകനായ ‘ധുരന്ധർ -ദി റിവെഞ്ച്’ എന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ‘ദി റിവെഞ്ച്’. ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.

ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന ‘ധുരന്ധർ -ദി റിവെഞ്ച്’ ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. രൺവീർ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്‌കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാൻ നിർബന്ധിതനാക്കിയത് എന്നും, പാകിസ്താനിൽ ഇന്ത്യൻ ചാരനായി പ്രവർത്തിക്കുമ്പോൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ചകളുമാണ് രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐഎസ്ഐ തലവൻ മേജർ ഇഖ്ബാലിന്റെ വേഷത്തിൽ അർജുൻ രാംപാൽ, എസ്പി ചൗധരി അസ്ലമിന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ വീണ്ടുമെത്തുന്നു.

രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ‘ദുരന്ധർ പ്രതികാരം’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ് ആക്ഷൻ സ്പൈ ത്രില്ലർ നിർമിച്ചിരിക്കുന്നത്. പിആർഒ – ശബരി.

Leave a Reply

Your email address will not be published. Required fields are marked *