കോഴിക്കോട്: രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. ഇന്ന് പുലര്‍ച്ചയാണ് സംഭവം പുറംലോകം അറിയുന്നത്. റിന്‍ഷ തന്നെയാണ് വിവരം പുറത്ത് പറയുന്നത്. വീട്ടില്‍ തന്നെ പ്രസവിച്ച ഇവര്‍ ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇവര്‍ ഭര്‍ത്താവുമായി നാല് വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അമ്മ റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു.
