ഇറാന്റെ ആക്രമണത്തിൽ താൻ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒരു കഫേയിൽ കോഫി ഓർഡർ ചെയ്യുന്ന വീഡിയോ പങ്കുവച്ചാണ് താൻ സുരക്ഷിതനാണെന്ന് നെതന്യാഹു ലോകത്തെ അറിയിച്ചത്. ഞാൻ മരിച്ചത്.. എന്നും കോഫിക്ക് വേണ്ടിയാണ് എന്ന് ഹീബ്രു ഭാഷയിലെ ശൈലിയിൽ അദ്ദേഹം പറഞ്ഞു. ക്യാമറയ്ക്ക് മുന്നിഷ രണ്ട് കൈകകളും ഉയർത്തി നിങ്ങൾക്ക് എന്റെ വിരലുകൾ എണ്ണണോ? നോക്കൂ എല്ലാം കൃത്യമാണ് എന്നും അദ്ദേഹം പരിഹസിച്ചു. നെതന്യാഹു അവസാനം പങ്കുവച്ച വീഡിയോയിൽ ഒരു കൈയിൽ ആറുവിരലുകൾ കണ്ടെന്നും അത് എഐ നിർമ്മിതമാണെന്ന പ്രചാരണത്തിനായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
നിങ്ങളുടെ ആത്മവിശ്വാസം എനിക്കും ഐ.ഡി.എഫിനും മൊസാദിനും കരുത്ത് നൽകുന്നു. ഇറാനെതിരെ ഞങ്ങൾ ഇന്നും ശക്തമായ ആക്രമണങ്ങൾ തുടരുകയാണ്. ചില കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല, ശത്രുക്കളുടെ ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങൾക്ക് സമീപം തുടരണമെന്നും അദ്ദേഹം ഇസ്രായേൽ പൗരന്മാരോട് അഭ്യർത്ഥിച്ചു.

