മഞ്ചേശ്വരത്ത് എൽ.ഡി.എഫും യു.ഡി.എഫും എസ്.ഡി.പി.ഐയുമായി ധാരണ -കെ. സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണയെന്ന് കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത്. ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് കൂട്ടുക്കെട്ട് രാഷ്ട്രീയമാണെന്നും ഇതിൽ കക്ഷി നേതാക്കൾക്കും ഒരുമടിയുമില്ലാതെയാണ് ധാരണയായവരുമായി കൈക്കോർത്ത് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്നും ചക്ക വീണ് മുയൽ ചാകുമെന്ന് കരുതേണ്ട. ജി. സുധാകരന് കൈ കൊടുക്കുമ്പോൾ കെ. സുധാകരൻ പോകുമോയെന്ന് ശ്രദ്ധിക്കണമെന്നും യു.ഡി.എഫിലും എൽ.ഡി.എഫിലും ഒരുപോലെ സ്ഥാനാർഥി മോഹിക്കൾ സീറ്റിനായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ അരമണിക്കൂറിനുള്ളിൽ സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥികൾ റിസൾട്ട് വന്നപ്പോൾ തോറ്റെന്നും കെ. സുരേന്ദ്രൻ കൂട്ടിചേർത്തു.

സി.പി.എമ്മിന്റെയും യു.ഡി.എഫിന്റെയും പ്രവർത്തകർ പാർട്ടിവിട്ട് ബി.ജെ.പിയിലേക്ക് വരുന്നുണ്ട്. വികസന മുരടിപ്പാണ് ഇരുമുന്നണികളും ഇത്രയും കാലം നടത്തിയത്. ഇവിടെ ബി.ജെ.പി വന്നാൽ വികസന ഉണ്ടാക്കും. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രനും ഡോ. പ്രതാപ് കുമാർ, കോവളം സി.പി.എം മുൻ ഏരിയ കമ്മിറ്റിയംഗം എൻ.എ. റഷീദ് എന്നിവരും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *