ടൊവിനോ തോമസ് ചെയിന്‍ സ്‌മോക്കറുടെ വേഷത്തിലെത്തുന്ന ചിത്രം തീവണ്ടി സെപ്റ്റംബര്‍ 7ന് തിയേറ്ററുകളിലെത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോള്‍ തീവണ്ടിയുടെ പ്രീ റിലീസ് പ്രൊമോ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായികയാവുന്നത്. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

അതേസമയം, തീവണ്ടിയിലെ ജീവാംശമായ് എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം ഒന്നരക്കോടിയിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്. ശ്രേയാ ഘോഷാലും ഹരിശങ്കറും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *