പാലക്കാട് ബി.ജെ.പി- സി.പി.എം ഡീൽ എന്ന് വി.ഡി സതീശൻ; തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജ്യാമ്യമെടുപ്പെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്: നിയമസഭ തെരഞ്ഞഎടുപ്പില്‍ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കോൺഗ്രസ് വോട്ടുകൾ ചോരുമെന്ന ഭയമാണ് സതീശനുള്ളത്. കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുകയാണ്.മറ്റു സ്ഥാനാർഥികൾ ജനകീയ വിഷയങ്ങളിൽ ഇടപെടാത്തവരാണ്.സ്ത്രീസുരക്ഷ അടക്കമുള്ള വിഷയങ്ങൾ ഒരു നിലപാടും പറയാത്തവരാണ് എതിരാളികളെന്നും  ശോഭ സുരേന്ദ്രൻ  പറഞ്ഞു.

പാലക്കാട് സി.പി.എം ദുർബലനായ ആളെ സ്ഥാനാർഥിയാക്കിയത് സി.പി.എം- ബി.ജെ.പി ഡീലിന്‍റെ ഭാഗമായാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. പാലക്കാടിന് പകരം 10 സീറ്റിൽ ബി.ജെ.പി സിപി.എമ്മിനെ സഹായിക്കുമെന്നും അദ്ദേഹം ആരോപണമുന്നമുന്നയിച്ചിരുന്നു.

അതേ സമയം  സിപിഎമ്മും കോൺഗ്രസ്സും തമ്മിലാണ് ഡീലെന്ന്  വി മുരളീധരൻ  പറഞ്ഞു.ജയിക്കുന്ന സീറ്റുകൾ സിപിഎമ്മും കോൺഗ്രസ്സും ഘടകകക്ഷികൾക്ക് നൽകുന്നില്ലേ.സിപിഎം അധികാരത്തിൽ വരണം എന്ന് ആഗ്രഹിക്കുന്ന ചേരി ബിജെപിയിൽ ഇല്ല.ബിജെപി അധികാരത്തിൽ വരണം എന്ന് ആഗ്രഹിക്കുന്ന ഒറ്റചേരി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *