ക്രിസ്പ്പി ഫിഷ് ഫിംഗര്‍

ചിക്കന്‍ ഫിംഗര്‍ പോലെ കുട്ടികള്‍ക്ക് ഇഷ്ട വിഭവമാണ് ഫിഷ് ഫിംഗര്‍. ചോക്ലേറ്റ്, സ്‌നാക്‌സ് പോലെ തന്നെ കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന വിഭവമാണ് ഫിഷ് ഫിംഗര്‍. ഫിഷ് ഫിംഗര്‍ വളരെ എഴുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന വിഭവമാണ്. എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

മീന്‍ (മുള്ളില്ലാത്തത്) -400 ഗ്രാം
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂണ്‍
വിനിഗര്‍ – 3 ടീസ്പൂണ്‍
നാരങ്ങാനീര് – ഒരു ടീസ്പൂണ്‍
പച്ചമുളക് – ഒരു ടീസ്പൂണ്‍
റൊട്ടിപ്പൊടി- 3 കപ്പ്
എണ്ണ വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
സോയാസോസ് – 2 ടീസ്പൂണ്‍
മൈദ – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം:

മീന്‍ കഷണങ്ങളില്‍ വിനിഗര്‍, നാരങ്ങാനീര്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത് എന്നിവ സോയാസോസും ഉപ്പും ചേര്‍ത്ത്15 മിനിട്ട് വയ്ക്കുക. ഇത് മൈദയില്‍ മുക്കി റൊട്ടിപ്പൊടി പുരട്ടി എണ്ണയില്‍ വറുത്തുകോരുക.

Leave a Reply

Your email address will not be published. Required fields are marked *