മനസാക്ഷിയെ ഞെട്ടിക്കുന്ന രണ്ട് അരുംകൊലയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സാക്ഷിയാക്കേണ്ടി വന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിഞ്ഞ യുവതി ഗര്‍ഭിണിയായത് അവിഹിത ബന്ധത്തില്‍; കുഞ്ഞിനെ കഴുത്തറുത്ത് മാറ്റിയ നബീല ക്രൂരയായ കൊലയാളിയായി മാറിയത് ഇങ്ങനെ. വയറ്റില്‍ ബെല്‍റ്റ് കെട്ടിയും അയഞ്ഞ വസ്ത്രം ധരിച്ചും ഗര്‍ഭം ഒളിച്ചുവച്ച്, രഹസ്യ പ്രസവത്തിന് ശേഷം കുട്ടിയുടെ തല അറുത്ത് മാറ്റിയ ക്രൂരതയും. നവജാത ശിശുവിനെ കഴുത്തറുത്തുകൊന്നത് മാനഹാനി ഭയന്ന്.
ഭര്‍ത്താവുമായി അകന്ന് കഴിയുകയും സ്വന്തം വീട്ടില്‍ താമസിക്കവെ അവിഹിത ബന്ധത്തില്‍ ജനിച്ച കുട്ടിയായതിനാലുമാണ് നബീല കുഞ്ഞിനെ കൊന്നത്. തന്റെ രണ്ടു കണ്ണുകളും അടച്ചു പിടിച്ചായിരുന്നു ആ അരും കൊല ചെയ്തതെന്ന് പ്രതി സമ്മതിക്കുന്നു. കുഞ്ഞ് നിഷ്‌കളങ്കമായി നബീലയുടെ കണ്ണുകളിലേക്ക് നോക്കിയെങ്കിലും വികാരങ്ങളെ അടക്കി പിടിച്ചാണ് കൊല നടത്തിയതെന്ന് യുവതി തുറന്നു പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് അമ്മ നബീലയേയും സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കുട്ടി വീടിന് അപമാനമെന്ന് പറഞ്ഞ് നബീലയുടെ സഹോദരന്‍ ശിഹാബ് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് സൂചന.
കോഴിക്കോട് ബാലുശേരിയില്‍ പ്രസവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ അമ്മ ബ്ലേഡ്‌കൊണ്ട് കുഞ്ഞിന്റെ കഴുത്തില്‍ മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ബാലുശേരിക്ക് പിന്നാലെ മലപ്പുറത്തും നവജാത ശിശുവിനെ അമ്മ കഴുത്തറുത്തുകൊന്നത് നാട്ടുകാരിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് മലപ്പുറം കൂട്ടിലങ്ങാടി ചേരൂരിലാണ് നവജാത ശിശുവിനെ അമ്മ കഴുത്തറുത്തു കൊലപ്പെടുത്തിയത്.

