കത്തികയറിയ ഹൈസ്പീഡ് പ്രചരണത്തിനൊടുവില്‍ കേരളം പോളിങ് ബൂത്തില്‍. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. സ്ഥാനാര്‍ഥികള്‍ അടക്കമുളള പ്രമുഖര്‍ ബൂത്തിലെത്തി. സംസ്ഥാനം അടുത്ത അഞ്ചുവര്‍ഷം ആരു ഭരിക്കണമെന്നതിനൊപ്പം പ്രധാന മുന്നണികളുടെയും നേതാക്കളുടെയും രാഷ്ട്രീയ ഭാവി കൂടി തീരുമാനിക്കപ്പെടുന്ന നിര്‍ണായക വിധിയെഴുത്താണ് ഇന്നു നടക്കുന്നത്.
2,71,42,952 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. എസ്.ഐ.ആറിന് ശേഷം തയ്യാറാക്കിയ വോട്ടര്‍പട്ടിക അനുസരിച്ചുള്ള ആദ്യതിരഞ്ഞെടുപ്പെന്ന പ്രാധാന്യവും ഉണ്ട്. വൈകിട്ട് ആറുമണിവരെ പോളിങ് ബൂത്തിലെത്തുന്ന എല്ലാവര്‍ക്കും വോട്ടുചെയ്യാന്‍ അവസരം ഉണ്ടാകും. ആകെ 30,495 പോളിംങ് ബൂത്തുകളാണുള്ളത്.
വോട്ടുചെയ്യാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം
കേരളത്തിലെ ജനങ്ങള്‍ കൂട്ടത്തോടെ എത്തി വോട്ടുചെയ്യണം എന്ന് പ്രധാനമന്ത്രി. യുവാക്കളും വനിതകളും വോട്ടു രേഖപ്പെടുത്തണം. ഉയര്‍ന്ന പങ്കാളിത്തം സംസ്ഥാനത്തിന്‍റെ ജനാധിപത്യ വീര്യം ഉയര്‍ത്തുമെന്നും മോദി
നൂറിലധികം സീറ്റ് നേടും
നൂറിലധികം സീറ്റ് നേടുമെന്ന് ആവര്‍ത്തിച്ച് വി.ഡി.സതീശന്‍. ഫൈനലില്‍ വിജയം യുഡിഎഫിനെന്ന് സാദിഖലി തങ്ങള്‍. ലീഗും യുഡിഎഫും വിജയത്തിലേക്ക്:കുഞ്ഞാലിക്കുട്ടി
ബൂത്ത് ഏജന്റിനെ ആക്രമിച്ചു
കണ്ണൂര്‍ മട്ടന്നൂർ മാലൂരിൽ BJP ബൂത്ത് ഏജന്റിന്റെ തല പൊട്ടി. സിപിഎമ്മുകാർ ബൂത്ത് ഏജന്റിന് നേരെ കല്ലെറിഞ്ഞെന്ന് പരാതി. ബൂത്ത് ഏജന്റ് മനോളി ഷൈജുവിനാണ് പരുക്കേറ്റത്. അക്രമം പോളിങ് കേന്ദ്രത്തിൽ അപേക്ഷ നൽകി മടങ്ങുമ്പോൾ
വോട്ടിങ് യന്ത്രം തകരാറില്‍
മുഖ്യമന്ത്രിയുടെ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറില്‍. പിണറായി ആര്‍.സി അമല സ്കൂളിലെ ബൂത്തില്‍

