ലക്‌നൗ: മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ തല്ലികൊന്നു. കൈ അറ്റുവീഴും വരെ 70കാരനായ അബ്ദുള്‍ സമദ് ഖാനെ അക്രമികള്‍ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഇന്നലെയായിരുന്നു സംഭവം.

മൂന്ന് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നടുറോഡില്‍ വച്ച് പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ കണ്ടുനിന്ന് ഒരാള്‍ പ്രതികരിച്ചില്ലെന്നും സംഭവത്തിന്റെ ഭീകരത കൂട്ടുന്നു. റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ആണ് ഖാന്‍.

സൈക്കിളില്‍ പോവുകയായിരുന്ന ഖാനെ അക്രമികള്‍ തടഞ്ഞ് നിറുത്തി മര്‍ദ്ദിക്കുകയായിരുന്നു. നിലത്ത് വീണ ഖാന്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. ഒരാള്‍ അടുത്തുള്ള ടെറസില്‍ നിന്ന് ആക്രമണം കാണുന്നതും, മറ്റു ചിലര്‍ ഇത് കണ്ടുകൊണ്ട് നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങുകയും രണ്ട് പേര്‍ ഇയാള്‍ക്കൊപ്പം ചേരുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *