ഭുവനേശ്വര്‍: ഒഡീഷയില്‍ വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. പുഞ്ജിലാല്‍ മെഹര്‍ എന്നയാളെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ വരന്‍ സൗമ്യശേഖറും മുത്തശ്ശിയും മരിക്കുകയും ഭാര്യ റീമയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

മരിച്ച സൗമ്യശേഖറിന്റെ അമ്മ, സഞ്ജുക്താ സാഹുവിനോടുള്ള പ്രതികാരമായാണ് പുഞ്ജിലാല്‍ പാഴ്‌സല്‍ ബോംബ് സമ്മാനപ്പൊതിയിലാക്കി നല്‍കിയത്. സഞ്ജുക്ത അധ്യാപികയായിരുന്ന ജ്യോത് വികാസ് ജൂനിയര്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പാള്‍ ആയിരുന്നു പുഞ്ജിലാല്‍.

പുഞ്ജിലാലിനെക്കാള്‍ സീനിയോറിറ്റി സഞ്ജുക്തയ്ക്കായിരുന്നതിനാല്‍ സഞ്ജുക്തയ്ക്ക് പ്രിന്‍സിപ്പാള്‍ സ്ഥാനം ലഭിച്ചതോടെയായിരുന്നു പുഞ്ജിലാലിന് വൈരാഗ്യമുണ്ടായതെന്നാണ് ക്രൈം ബ്രാഞ്ച് ഐ ജി അരുണ്‍ ബോത്ര വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *