ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വൈറസ്. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് ബാധയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചനകള്‍. എന്നാല്‍ ആഷിക് അബു വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. നടന്ന സംഭവങ്ങളെക്കുറിച്ചാണ് ചിത്രമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, ആസിഫ് അലി, കാളിദാസ് ജയറാം, രേവതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രാജീവ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സംഗീതം സുശിന്‍ ശ്യാം.

Leave a Reply

Your email address will not be published. Required fields are marked *