പടക്കം പൊട്ടിത്തെറിച്ച് മരണം; യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പൊട്ടിച്ചത് ദുരന്തമായി, പാത്രം പൊട്ടിത്തെറിച്ച് ശരീരത്തിൽ തുളഞ്ഞു കയറി
അദ്വൈത്

കോഴിക്കോട്: കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16-കാരനായ അദ്വൈതാണ് മരിച്ചത്.കൊരയങ്ങാട് സ്വദേശിയാണ്. വീടിനോട് ചേർന്നുള്ള ​​ഗ്രൗണ്ടിൽ വെച്ച് കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ച് ശരീരത്തിൽ തുളഞ്ഞു കയറിയാണ് മരണം സംഭവിച്ചത്.

പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിയാണ് അപകടമുണ്ടായതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. അപകടം ഉണ്ടായ ഉ‌ടനെ തന്നെ അദ്വൈതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. തോളിലാണ് തുളച്ചു കയറിയത്. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു അദ്വൈത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *