ചേര്‍ത്തല: വിഷു ആശംസകളുടെ ഭാഗമായി ശ്രീകൃഷ്ണന്‍ മന്തി കഴിക്കുന്ന രീതിയിലുള്ള ചിത്രം പ്രചരിപ്പിച്ച ചേര്‍ത്തലയിലെ ‘മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സ്’ എന്ന സ്ഥാപനത്തിനെതിരെ വ്യാപക പ്രതിഷേധം. ഹൈന്ദവ വിശ്വാസങ്ങളെയും സങ്കല്‍പ്പങ്ങളെയും അപമാനിക്കുന്നതാണ് റസ്റ്റോറന്റിന്റെ നടപടിയെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കടുക്കുന്നത്. അതിനിടെ സംഭവത്തില്‍ മാപ്പു പറഞ്ഞ് കടയുടമയും രംഗത്തു വന്നു. പോസ്റ്റര്‍ ചെയ്യാന്‍ ഏല്‍പ്പിച്ച ആളിന്റെ അറിവില്ലായ്മയാണ് പോസ്റ്റര്‍ എന്നാണ് പ്രതികരണം
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.കെ. സുരേഷ് ബാബുവാണ് ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. ഭാരതത്തിന്റെ ഹൃദയവികാരമായ ശ്രീകൃഷ്ണനെ ഇത്തരത്തില്‍ ചിത്രീകരിച്ചത് ബോധപൂര്‍വമായ പ്രകോപനമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വരെ ഭഗവദ്ഗീതയെക്കുറിച്ച് ഗവേഷണം നടത്തുമ്പോള്‍, ഇവിടെ ചിലര്‍ കൃഷ്ണനെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റ് മതവിഭാഗങ്ങളുടെ ആചാര്യന്മാരെ ഇത്തരത്തില്‍ ചിത്രീകരിച്ചാല്‍ ഉണ്ടാകുമായിരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്വന്തം സംസ്‌കാരത്തില്‍ അഭിമാനമുള്ളവര്‍ ഇത്തരം സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനം ചെയ്തു. സംഭവത്തില്‍ നിയമപാലകര്‍ ഇടപെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സ്ഥാപനത്തിനെതിരെ വന്‍തോതിലുള്ള സൈബര്‍ ആക്രമണവും ബഹിഷ്‌കരണ ആഹ്വാനങ്ങളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന ഭാരവാഹി കൂടിയാണ് ജികെ സുരേഷ് ബാബു.
ചേർത്തലയിലെ മുസ്ലിം ലീഗ് നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ളതാണ് വിവാദ ഹോട്ടൽ. ഇന്ന് ഹോട്ടലിന് മുന്നിൽ വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടക്കും.
ചേർത്തലയിലെ മുഹമ്മദ് ഷെമീറും കൂട്ടുകാരും ചേർന്ന് നടത്തുന്ന ഒരു സ്ഥാപനം ഇറക്കിയത് ഇത് വെറുമൊരു ആശംസാ കാർഡോ ആവിഷ്‌ക്കാര സ്വാതന്ത്യമോ അല്ലെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ ചൂണ്ടിക്കാട്ടി. കൃത്യമായ ആലോചന നടത്തി തയ്യാറാക്കിയ ഒന്നാണിത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ ചിലർ ബീഫ്, പോർക്ക് തുടങ്ങിയവയെപ്പറ്റി പറയുന്നതിന്റെ പിന്നിലെ രഹസ്യമാണിത്. അധിക്ഷേപിക്കൽ തുടരുന്നു തീർച്ചയായിട്ടും ഇത് 100% മര്യാദകെട്ട ഒരു പ്രവർത്തിയല്ലേ? ഹിന്ദു ആരാധനാലയങ്ങളെയും ഹിന്ദു ആരാധനാ മൂർത്തികളെയും ഇത്ര ഹീനമായി ചിത്രീകരിക്കാൻ ഇവർക്ക് ധൈര്യം കിട്ടുന്നത് എന്തുകൊണ്ടാണ് ഒറ്റ ഉത്തരം ഇവിടുത്തെ ഹിന്ദുക്കൾ നിശബ്ദരാണ്.
ഇത് അന്യമതസ്ഥരുടെ ആരാധനാ മൂർത്തിയുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നുവെങ്കിൽ ഇന്ന് കേരളത്തിൽ എന്തായിരുന്നു സംഭവിക്കുന്നത്. എത്ര മാത്രം ഗതികേടാണ് കേരളത്തിലെ ഹിന്ദു അനുഭവിക്കുന്നത് എന്നതിന്റെ തെളിവാണിത്. ഹിന്ദുക്കളുടെ ഏറ്റവും പുണ്യദിനത്തിൽ ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ദൈവിക മൂർത്തിയായ ഭഗവാൻ ശ്രീകൃഷ്ണനെ മന്തി തിന്നുന്ന അപഹാസ്യനാക്കിയത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമല്ലേയെന്നും അദ്ദേഹം ചോദിച്ചു

