തിരുവനന്തപുരം: എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് അഞ്ചുപേര്‍. ഇതില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് നാല് പേരില്‍ എലിപ്പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ഇന്ന് 115 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ 141 പേര്‍ തേടി. കോഴിക്കോട് ജില്ലയില്‍ മാത്രം ഇന്ന് 14 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതോടെ എലിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 118ആയി.16 പേരെ എലിപ്പനി രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 239 പേര്‍ രോഗലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *