തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളില്‍ മൂത്തകുട്ടി അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അനോഷ് കണ്ണു തുറന്നു. നിര്‍ദേശങ്ങളോട് പ്രതികരിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്റിലേറ്റര്‍ സപ്പോര്‍ട്ട് തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പാമ്പുകടിയേറ്റ് മരിച്ച ഇളയസഹോദരന്‍ ആല്‍ജോയുടെ മൃതദേഹം സംസ്കരിച്ചു.
തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ രണ്ടു മക്കള്‍ക്കാണ് കിടപ്പുമുറിയില്‍ പാമ്പു കടിയേറ്റത്. തലയിണയ്ക്കുള്ളിലായിരുന്നു പാമ്പുണ്ടായിരുന്നത്. എട്ടു വയസുകാരന്‍ അല്‍ജോയ്ക്കും പത്തു വയസുകാരന്‍ അനോഷിനും കടിയേറ്റു. അല്‍ജോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനോഷ് ചികില്‍സയിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കറുകുറ്റി അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. അല്‍ജോയുടെ മരണം പാമ്പുകടിയേറ്റാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.

