ചുട് കഠിനം; അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം : സംസ്ഥാനത്തെ താപനില ഉയരുന്ന സാഹചര്യത്തിൽ അങ്കണവാടിയിലെ കുട്ടികൾക്ക് ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. ആരോഗ്യം, ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നുമാണ് നടപടിയെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. അതേസമയം അങ്കണവാടിയിലെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

“അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുന്നതാണ്” മന്ത്രി വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി വീണ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

അതേസമയം അന്തരീക്ഷത്തിലെ ഉയർന്ന താപനിലയെ തുടർന്ന് കൊല്ലം ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഏപ്രിൽ 24-ാം തീയതി അവധി പ്രഖ്യാപിച്ചു. ജില്ലയിലെ നാളെ 40 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്ന കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്നാണ് കൊല്ലം ജില്ലയിൽ നാളെ കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ മുൻനിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ലെന്ന കലക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *