ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ഓണര്‍ 7ട വിപണിയില്‍

ഹുവായ്‌യുടെ ഉപബ്രാന്‍ഡായ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ഓണര്‍ 7S ഇന്ത്യയില്‍ അവതരിപ്പിച്ചു. 6,999 രൂപയാണ് ഫോണിന്റെ വില. ഫഌപ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാണ്. നീല, കറുപ്പ്, ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക. സെപ്റ്റംബര്‍ 14 മുതല്‍ വില്‍പ്പമ ആരംഭിക്കും.

1440×720 പിക്‌സലില്‍ 5.45 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 2 ജിബി റാം 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

എല്‍ഇഡി ഫഌഷോടു കൂടിയ 13 എംപി സിംഗിള്‍ ക്യാമറ ലെന്‍സാണ് ഉള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ 8.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,020 എംഎഎച്ചാണ് ബാറ്ററി.

Leave a Reply

Your email address will not be published. Required fields are marked *