കായംകുളം: മദ്രസ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പോക്സോ നിയമപ്രകാരം ഇമാമിനെ അറസ്റ്റ് ചെയ്തു. പുത്തൻതെരുവ് ജുമാ മസ്ജിദ് ഇമാം ആദിക്കാട്ടുകുളങ്ങര തറയിൽ തെക്കതിൽ മുഹമ്മദ് ഷിയാഖ് ജൗഹരിയെ (35)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 15 നായിരുന്നു പരാതിക്കിടയായ സംഭവം.

മദ്രസയിൽ വന്ന വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. വീട്ടുകാർ ഇതേ കുറിച്ച് പള്ളി കമ്മിറ്റിക്ക് പരാതി നൽകി. സംഭവം വിവാദമായതോടെ രാജിവെച്ച് പോയ ഇദ്ദേഹം രണ്ട് ദിവസം മുമ്പ് വീണ്ടും ഇമാമായി ചുമതല ഏൽക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടികയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *