തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ഏഴുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മറ്റു ജില്ലകളില്‍ മിതമായ മഴ ലഭിക്കും.
മഴക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാനിടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഞായറാഴ്ചവരെ സംസഥാനത്ത് മഴ തുടരും. കടുത്ത ചൂടിന് നേരിയ കുറവ് വന്നതായി കണക്കുകള്‍ കാണിക്കുന്നു. പാലക്കാട് 38.7, കോഴിക്കോടും തൃശൂരും 37 കൊല്ലത്ത് 35.5 ഡിഗ്രി സെല്‍സ്യസ് വീതമാണ് ചൂട്. 39 മുതല്‍ 40 ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്ന താപനിലയിലാണ് ചെറിയ കുറവുണ്ടായിരിക്കുന്നത്.

