ഇതാണോ കേരളാമോഡൽ?!  തവനൂരിൽ ആടിന്റെ തലയറുത്ത് ലീഗ് പ്രവർത്തകരുടെ ‘താലിബാൻ മോഡൽ’ ആഹ്ളാദപ്രകടനം

മലപ്പുറം: തവനൂർ മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി വി.എസ്. ജോയിയുടെ വിജയത്തിന് പിന്നാലെ മുസ്ലിം ലീഗ് – എസ്.ഡി.പി.ഐ പ്രവർത്തകർ നടത്തിയ ആഹ്ളാദപ്രകടനം അതിരുവിടുന്നു. എതിർ സ്ഥാനാർത്ഥിയായ കെ.ടി. ജലീലിന്റെ ചിത്രം ആടിന്റെ കഴുത്തിൽ കെട്ടിത്തൂക്കി നഗരമധ്യത്തിൽ വെച്ച് തലയറുത്താണ് ലീഗ് പ്രവർത്തകർ വിജയം ആഘോഷിച്ചത്. രക്തം ഒലിക്കുന്ന ആടിന്റെ തലയുമായി പരസ്യമായി റോഡിൽ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

ഭീകരസംഘടനയായ താലിബാൻ നടപ്പിലാക്കുന്ന ക്രൂരമായ രീതികളാണ് ലീഗ് പ്രവർത്തകർ മലപ്പുറത്ത് പിന്തുടരുന്നതെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. സമാധാനപരമായ കേരളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം മൃഗീയമായ രീതിയിലാണ് രാഷ്‌ട്രീയ വിജയം ആഘോഷിക്കപ്പെട്ടത്. തോറ്റ സ്ഥാനാർത്ഥിയോടുള്ള രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ മിണ്ടാപ്രാണിയായ ആടിനെ കഴുത്തറുത്ത് കൊന്നത് സാംസ്കാരിക കേരളത്തിന് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സമാനമായി കാസർഗോഡ് എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ ഫ്ലെക്സ് ബോർഡുകൾക്ക് നേരെ ബോംബേറ് ഉണ്ടായിരുന്നു.

വിജയത്തിന് പിന്നാലെ സ്ഥാനാർത്ഥി വി.എസ്. ജോയ് ആദ്യം സന്ദർശിച്ചത് ജമാഅത്തെ ഇസ്ലാമി അമീർ മുജീബ് റഹ്മാനെയാണെന്നതും ശ്രദ്ധേയമാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും വിരുദ്ധമായ ആശയങ്ങൾ വെച്ചുപുലർത്തുന്ന ജമാഅത്തെ ഇസ്ലാമി​ന്റെ കൂട്ടുതേടിയാണ് ലീഗ് പോയത്. രാഷ്‌ട്രീയത്തിനപ്പുറം കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് മുസ്ലിം ലീഗ് എത്രത്തോളം ഭീഷണിയാണെന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് സോഷ്യൽ മീഡിയയും രാഷ്‌ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു. രണ്ട് സംഭവങ്ങളെക്കുറിച്ചും കേന്ദ്രരഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *