കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തെത്തി. ബിഷപ്പില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായാണ് കൂടുതല്‍ കന്യാസ്ത്രീകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ബിഷപ്പിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ട് കന്യാസ്ത്രീകള്‍ കൂടി ശിരോവസ്ത്രം ഉപേക്ഷിച്ചിരുന്നുവെന്നും ബിഷപ്പ് നിര്‍ബന്ധപൂര്‍വ്വം ആലിംഗനം ചെയ്യുക പതിവായിരുന്നെന്നുമാണ് പുതിയതായി പുറത്തു വരുന്ന മൊഴി.

കേസില്‍ ഭഗത്പൂര്‍ ബിഷപ്പിന്റെ കൂടെ മൊഴി എടുക്കും. ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ച വിവരം ഭഗല്‍പൂര്‍ ബിഷപ്പിനോട് പറഞ്ഞിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭഗത്പൂര്‍ ബിഷപ്പിന്റെ മൊഴി എടുക്കുന്നത്. അതിനിടെ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. കേസില്‍ ഉന്നതരുടെ ഇടപെടല്‍ കാരണമാണ് അറസ്റ്റ് വൈകുന്നതെന്നാരോപിച്ച് നേരത്തെ ഇവര്‍ രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *