രാ​ജ്യാ​ന്ത​ര സെ​ക്സ് മാ​ഫി​യ സം​ഘ​ത്തി​ലെ ഒ​രു യു​വ​തി കൂ​ടി പി​ടി​യി​ൽ
സി​ന്ധു,   അ​ലീ​ന,       മ​ഞ്ജി​മ

മ​ര​ട്: മോ​ഡ​ലി​ങ്ങി​ന്റെ പേ​രി​ലും മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്തും യു​വ​തി​ക​ളെ വി​ദേ​ശ​ത്തെ​ത്തി​ച്ച് മ​യ​ക്കു​മ​രു​ന്നി​ന് വി​ധേ​യ​രാ​ക്കി ലൈം​ഗി​ക വ്യാ​പാ​ര​ത്തി​ന് ഉ​പ​യോ​ഗി​ച്ച രാ​ജ്യാ​ന്ത​ര സെ​ക്സ് മാ​ഫി​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഒ​രു യു​വ​തി കൂ​ടി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പൊ​ന്നാ​നി സ്വ​ദേ​ശി മ​ഞ്ജി​മ​യാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ലീ​ന എ​ബ്ര​ഹാം (27) മ​ര​ടി​ൽ നി​ന്നും പെ​രു​മ്പാ​വൂ​ർ കോ​ട്ട​പ്പ​ടി സ്വ​ദേ​ശി സ്റ്റോ​യ്സി എ​ന്ന സി​ന്ധു (50) മും​ബൈ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു.

കേ​സെ​ടു​ത്ത വി​വ​ര​മ​റി​ഞ്ഞ് നാ​ടു​വി​ടാ​ൻ ശ്ര​മി​ച്ച സി​ന്ധു​വി​നെ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഡ​ലി​ങ് ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്‌​ത് യു​വ​തി​ക​ളെ ദു​ബൈ​യി​ലെ​ത്തി​ച്ചാ​ണ് അ​നാ​ശാ​സ്യ​ത്തി​ന്‌ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പ​രാ​തി​ക്കാ​രി​ക​ൾ​ക്ക് ദു​ബൈ​യി​ൽ നേ​രി​ടേ​ണ്ടി വ​ന്ന​ത് ക്രൂ​ര പീ​ഡ​ന​ങ്ങ​ളാ​യി​രു​ന്നു.

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്ത​തും പ​ണം വാ​ങ്ങി​യ​തും അ​ലീ​ന​യും സി​ന്ധു​വും ചേ​ർ​ന്നാ​യി​രു​ന്നെ​ന്ന് പ​രാ​തി​ക്കാ​രി​ലൊ​രാ​ൾ പ​റ​ഞ്ഞു. പ​ണം ന​ൽ​കി​യ ശേ​ഷം ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന ദു​ബൈ​യി​ലെ​ത്തി​ച്ച യു​വ​തി​യെ എ​ട്ടോ​ളം യു​വ​തി​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. അ​വി​ടെ വ​ച്ച് പാ​സ്പോ​ർ​ട്ടും ഫോ​ണും കൈ​ക്ക​ലാ​ക്കി​യ ശേ​ഷം മ​ദ്യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി ന​ൽ​കി കു​ടി​പ്പി​ച്ചും മ​ർ​ദി​ച്ചും പ്ര​തി​ക​ര​ണ​ശേ​ഷി ന​ഷ്‌​ട​പ്പെ​ടു​ത്തി. വീ​ട്ടി​ലേ​ക്ക് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ​രാ​തി​ക്കാ​രി നേ​രി​ട്ട​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ക്രൂ​ര​ത​ക​ളാ​ണെ​ന്നും പ​റ​യു​ന്നു. ബ​ന്ധു​വി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഒ​ടു​വി​ൽ പ​രാ​തി​ക്കാ​രി തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​ത്.

മോ​ഡ​ലി​ങ്ങി​നെ​ന്ന പേ​രി​ൽ ദു​ബൈ​യി​ൽ കൊ​ണ്ടു​പോ​യ യു​വ​തി​യും നേ​രി​ട്ട​ത് ക്രൂ​ര പീ​ഡ​ന​ങ്ങ​ളാ​യി​രു​ന്നു. പ​ണം വാ​ങ്ങി ദു​ബൈ​യി​ലെ​ത്തി​ച്ച ശേ​ഷം ല​ഘു​പാ​നീ​യ​ത്തി​ൽ വെ​ള്ള​പ്പൊ​ടി ക​ല​ക്കി ന​ൽ​കി ബ​ല​മാ​യി കു​ടി​പ്പി​ച്ച് ബോ​ധം പോ​യ അ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം പു​റ​ത്തു നി​ന്ന് ആ​ളു​ക​ളെ​ത്തി ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പ​ച്ച​വെ​ള്ള​ത്തി​ൽ വ​രെ പൊ​ടി ക​ല​ക്കി ത​ന്ന​താ​യും വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​ട്ട് താ​ൻ അ​നാ​ശാ​സ്യ​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​ണെ​ന്നും വീ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സം​ഘം പ​റ​ഞ്ഞു​വെ​ന്നും ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി അ​യ​ച്ചു കൊ​ടു​ത്ത​താ​യും യു​വ​തി പ​റ​ഞ്ഞു

സം​ഭ​വ​ത്തി​ൽ ഇ​ര​ക​ളാ​യ യു​വ​തി​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ സം​ഘം ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

മും​ബൈ​യി​ൽ അ​റ​സ്റ്റി​ലാ​യ സി​ന്ധു​വി​നെ ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ നാ​ട്ടി​ലെ​ത്തി​ക്കും. കേ​സി​ൽ പ്ര​തി​ക​ളാ​യ മ​റ്റ് ര​ണ്ടു പേ​ർ ദു​ബൈ​യി​ലാ​ണെ​ന്ന് പ​റ​യു​ന്നു. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ്, ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ അ​ശ്വ​തി ജി​ജി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ.​സി.​പി കെ.​ജി. സു​രേ​ഷ്, മ​ര​ട് എ​സ്.​എ​ച്ച്.​ഒ അ​ബ്‌​ദു​ൽ മ​നാ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *