ലാപ്ടോപ്പിന് അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ രജിസ്റ്റേര്‍ഡ് തൊഴിലാളികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, ബി.ടെക്, എം.ടെക്, എം.ഫാം, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി, എ.എച്ച്, ബി.എസ്.സി, എം.എല്‍.ടി, ബി.ഫാം, ബി.എസ്.സി നഴ്സിംഗ് കോഴ്സുകളില്‍ 2018 -19 വര്‍ഷം ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് അനുവദിക്കുന്നതിന് അപേക്ഷിക്കാം.

കേന്ദ്ര/സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലയിലെ രജിസ്റ്റേര്‍ഡ് തൊഴിലാളികള്‍ തിരുവനന്തപുരം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *