ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദി ന്യൂയോര്‍ക്കിലെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കിലെ ലോസ് റീജന്‍സി ഹോട്ടലിന് സമീപം മോദിയെ കണ്ടവരുണ്ട്.

നേരത്തെ നീരവ് മോദി ഹോംങ്കോങ്ങിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മോദിയെ പിടികൂടാന്‍ കേന്ദ്രസര്‍ക്കാര്‍ ഹോങ്കോങ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്ക് കടന്നു, അവിടെനിന്ന് അമേരിക്കയിലേക്കും. ബെല്‍ജിയം പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു മോദിയുടെ യാത്ര.

നീരവ് മോദിയെ പിടികൂടാന്‍ പിഎന്‍ബി സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *