പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ പ്രകടനത്തിന് നേരെയാണ് അക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിക്കിച്ചിരിക്കുകയാണ്.

എസ്എഫ്‌ഐ ഏരിയ വൈസ് പ്രസിഡന്റ് മിഥുന്‍, ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിനിടെ ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് കോളേജില്‍ എസ്എഫ്‌ഐകെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് ലാത്തിവീശി പ്രവര്‍ത്തകരെ ഓടിച്ചു. സംഭവത്തില്‍ ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *