തിരുവനന്തപുരം: സരിത എസ് നായരെ കാണാനില്ലെന്ന് കേരളാ പോലീസ് കോടതിയില്‍ പറഞ്ഞു. കാറ്റാടിയന്ത്ര വിതരണാവകാശ കേസുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ സരിതയോട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സരിത കോടതി നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് വാറന്റ് പുറപ്പെടുവിച്ച് സരിതയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ പൊലീസിന് സരിതയെ ഹാജരാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളാ പോലീസ് സരിതയെ കാണാനില്ലെന്ന് കോടതിയോട് പറഞ്ഞത്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയതാണ് സരിതയുടെ പേരിലുള്ള കേസ്. നാലര ലക്ഷംരൂപയാണ് ഇവര്‍ കാട്ടാക്കട സ്വദേശിയായ അശോക് കുമാറില്‍ നിന്നും തട്ടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *