ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയെ കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന വിവാദ സന്യാസി അസാറാം ബാപ്പു ശിക്ഷയില്‍ ഇളവു തേടി രാജസ്ഥാന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ജോധ്പൂര്‍ കോടതി വിധിക്കെതിരെ അസാറാം ബാപ്പു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി കേസ് ഇതുവരെ പരിഗണിച്ചിട്ടില്ല.
പ്രായം കണക്കിലെടുത്തു ജീവപര്യന്തത്തില്‍ ഇളവ് നല്‍കണമെന്നാവശ്യ പ്പെട്ടാണ് ഗവര്‍ണര്‍ക്കു കത്ത് നല്‍കിയത്. ഹര്‍ജിയില്‍ ആഭ്യന്തര വകുപ്പിനോടു ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി.
ഹര്‍ജി ആഭ്യന്തര വകുപ്പ് ജോധ്പൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കു കൈമാറി. ജില്ലാ ഭരണകൂടത്തില്‍നിന്നും പൊലീസില്‍ നിന്നും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയതായി ജയില്‍ സൂപ്രണ്ട് കൈലാഷ് ത്രിവേദി അറിയിച്ചു.
