പ്രത്യേക വിലക്കിഴിവും, നിരവധി സമ്മാനങ്ങൾക്കും പുറമെ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി 10 ലക്ഷം രൂപ, രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ, മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ 10 പേർക്ക് എന്നിവ സ്വന്തമാക്കാനുള്ള അവസരമൊരുക്കിയ മൈജി വിഷു ഓഫർ നാളെ കൂടി മാത്രം. വൻ സ്വീകാര്യതയായിരുന്നു കസ്റ്റമേഴ്‌സിൽനിന്നും ഈ ഓഫറിന് ലഭിച്ചത്.
വിഷു ഓഫറിന് പുറമെ ഉപഭോക്താക്കൾക്ക് അതുല്യമായ ഡിസ്‌കൗണ്ടുകളുമായി മൈജിയുടെ ഏകദിന ഡേ നൈറ്റ് സെയിൽ തിരഞ്ഞെടുത്ത ഷോറൂമുകളിൽ ഇന്ന് ഉച്ചക്ക് (മെയ് -30 ന് ) 12 മണി മുതൽ രാത്രി 12 വരെ നടക്കും. കോഴിക്കോട് പൊറ്റമ്മൽ ജംഗ്ഷനിലുള്ള മൈജി ഫ്യൂച്ചർ ഷോറൂം, തൊണ്ടയാട് മൈജി ഫ്യൂച്ചർ എപിക് ഷോറൂം, കോട്ടയം എം സി റോഡിൽ മംഗളം പ്രസ്സിന് സമീപം പ്രവർത്തിക്കുന്ന മൈജി ഫ്യൂച്ചർ ഷോറൂം, പാലക്കാട് പട്ടാമ്പിയിൽ എച്ച് ഡി എഫ് സി ബാങ്കിന് സമീപം പ്രവർത്തിക്കുന്ന മൈജി ഫ്യൂച്ചർ ഷോറൂം, കോട്ടക്കൽ എ വി എസ് ഹെർബൽ ഗാർഡന് എതിർവശം പ്രവർത്തിക്കുന്ന മൈജി ഫ്യൂച്ചർ ഷോറൂം എന്നിവിടങ്ങളിലാണ് ഡേ നൈറ്റ് സെയിൽ ഒരുക്കിയിരിക്കുന്നത്.
സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, റെഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, കിച്ചൺ & സ്‌മോൾ അപ്ലയൻസുകൾ, ആക്സസറികൾ എന്നിവയ്ക്ക് മറ്റാരും നൽകാത്ത വിലക്കിഴിവിൽ പർച്ചേസ് ചെയ്യാനുള്ള അവസരമാണ് ഡേ നൈറ്റ് സെയിലിലൂടെ കസ്റ്റമേഴ്‌സിന് ലഭിക്കുക.
സെലക്ടഡ് സ്മാർട്ട്ഫോണുകളിൽ പ്രത്യേക വിലക്കിഴിവും, ക്യാഷ്ബാക്ക് വൗച്ചറുകളും ലഭ്യമാണ്. സാംസങ്, വിവോ, ഐഫോൺ, ഓപ്പോ, ഷവോമി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് മെഗാ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ലാപ്ടോപ്പുകൾക്ക് സ്‌പെഷ്യൽ വിലക്കുറവ് ലഭ്യം.
തിരഞ്ഞെടുത്ത കിച്ചൻ അപ്ലയൻസസുകൾക്ക് 85 ശതമാനം വരെയും, ടി.വികൾക്ക് 74 ശതമാനം വരെയും, റെഫ്രിജറേറ്ററുകൾക്കും വാഷിങ് മെഷീനുകൾക്കും 52 ശതമാനം വരെയും, എസി കൾക്ക് 61 ശതമാനം വരെയും ഡിസ്‌കൗണ്ട് ലഭ്യമാണ്. കൂടാതെ സ്മാർട്ട് വാച്ചുകൾ, ഇയർബഡ്സ്, ഹോം തീയറ്ററുകൾ, സൗണ്ട് ബാറുകൾ, സ്പീക്കറുകൾ, ഐ.ടി ആക്സസറികൾ, സെൽഫ് കെയർ പ്രൊഡക്ടുകൾ, ക്രോക്കറി എന്നിവയ്ക്കും ആകർഷകമായ വിലക്കിഴിവ് ഒരുക്കിയിട്ടുണ്ട്.
ലളിതമായ തവണ വ്യവസ്ഥകളിൽ പ്രൊഡക്ടുകൾ വാങ്ങാൻ മൈജി സൂപ്പർ ഇ എം ഐ, ബ്രാൻഡ് വാറന്റിക്ക് പുറമെ നൽകുന്ന എക്‌സ്ട്രാ വാറന്റി, ഇൻഷുറൻസ് പോലെ ശക്തമായ പ്രൊട്ടക്ഷൻ പ്ലാൻ, ഓരോ പർച്ചേസിനും മൈജി നൽകുന്ന റിവാർഡ് പോയിന്റുകൾ എന്നിവയും ഈ ഡേ നൈറ്റ് സെയിലിൽ പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ മികച്ച എക്സ്ചേഞ്ച് ബോണസ് , ബാങ്ക് ഓഫറുകൾ എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇപ്പോൾ നടക്കുന്ന ബാക്ക് റ്റു സ്റ്റഡി ഓഫറും ടീച്ചേഴ്സിനും വിദ്യാർത്ഥികൾക്കും ഡേ നൈറ്റ് സെയിലിനൊപ്പം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

