കാസർകോട്: എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം. പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.എം. ആർഷോയും എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
വിവാഹച്ചടങ്ങിൽ സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം വി.പി. സാനു, എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, എസ്.എഫ്.ഐ. മുൻ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സ് വിദ്യാർത്ഥിയായിരുന്നു ആർഷോ. തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യ കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിനിയാണ്.

