‘റസൂലിക്കാ…നിങ്ങളുടെ ഭാര്യയോട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞേ പറ്റൂ…എന്റെ വീട്ടുകാരോട് ആ കുഞ്ഞിനെ കൊല്ലെന്നു പറഞ്ഞു’: ഞെട്ടിക്കുന്ന വിഡിയോയുമായി  Feroz Khan

താരദമ്പതികളായ ഫിറോസ് ഖാന്റെയും സജ്ന നൂറിന്റെയും വിവാഹബന്ധത്തിലെ ഉലച്ചിൽ പുതിയ തലത്തിലേക്ക്. സജ്നയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് യു ട്യൂബിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഫിറോസ്. റസൂൽ പൂക്കുട്ടിയും സജ്നയും തമ്മിൽ ബന്ധമുണ്ടെന്നും റസൂൽ പൂക്കുട്ടിയെ രക്ഷിക്കാൻ വേണ്ടി സജ്ന ചില നീക്കങ്ങൾ നടത്തിയെന്നും ഫിറോസ് ഖാൻ ആരോപിക്കുന്നു.

സജ്നയും റസൂലും തമ്മില്‍ സംസാരിക്കുന്നത് എന്നവകാശപ്പെടുന്ന ഒരു ശബ്ദരേഖയും ഫിറോസ് ഖാൻ പുറത്തു വിട്ടു. ഫിറോസിന്റെ കയ്യിലെ ഏറ്റവും വലിയ ആയുധമാണ് നീ ഗർഭിണിയാണെന്നതെന്ന് ശബ്ദരേഖയിലെ പുരുഷശബ്ദം പറയുന്നതു കേൾക്കാം.

ഫിറോസ് ഖാൻ പങ്കുവച്ച വിഡിയോയിലെ പ്രസക്ത ഭാഗങ്ങൾ:

ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ വലിയൊരു ഭാരത്തോടെയാണ് പറയുന്നത്. 10 വർഷം നീണ്ടുനിന്ന എന്റെ ജീവിതാനുഭവങ്ങളുടെ, ഒരു വലിയ ഫയലിന്റെ അവസാന അധ്യായത്തിലാണ് ഞാൻ ഇപ്പോൾ എത്തിനിൽക്കുന്നത്. ആ അധ്യായം പുറംലോകം അറിയുമെന്ന് ഭയന്ന്, അതിലെ പ്രധാന കഥാപാത്രവും പ്രഗൽഭനായ ക്രിമിനലും വുമണൈസറുമായ പ്രശസ്തനായ ആൾ തന്റെ മുഖം രക്ഷിക്കാൻ വേണ്ടി 101 ശതമാനം കെട്ടിച്ചമച്ച, തികച്ചും വ്യാജമായ ഒരു കള്ളക്കഥയാണിത്. ജീവിതത്തിലെ ഒന്നാംതരം അഭിനേത്രിയും മറ്റൊരു ക്രിമിനലുമായ സജ്ന, നാക്കിന് എല്ലില്ലാത്തതുപോലെ എന്തും വിളിച്ചുപറയാമെന്ന ലൈസൻസോടെയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ആരെയും കരിവാരിത്തേക്കാമെന്ന രീതിയിൽ അവൾ പ്രശസ്തനായ ആളുടെ മുഖം രക്ഷിക്കാൻ ശ്രമിക്കുമ്പോൾ, ഒരിക്കൽ പോലും അവൾ ഒന്നുമാലോചിച്ചില്ല കഴിഞ്ഞ 10 വർഷം അവളുടെ കൂടെ അടിമയെപ്പോലെ ജീവിച്ച, അവളെ മാത്രം സ്നേഹിച്ച, അവളുടെ കുഞ്ഞിന്റെ അച്ഛനായ എന്നെയാണ് അവൾ ജനങ്ങളുടെ മുന്നിൽ ഇങ്ങനെ ഇരയാക്കുന്നത് എന്ന്. മനുഷ്യത്വത്തിന്റെ ഒരു കണിക പോലും അവളിൽ ഉണ്ടായിരുന്നില്ല. അവളുടെ ഓരോ തെറ്റുകൾക്കും മാപ്പ് കൊടുത്ത് ഞാൻ അവളെ കൂടെക്കൂട്ടിയതാണ് കഴിഞ്ഞ 10 വർഷം ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.

ഇപ്പോൾ ഉണ്ടായ ഈ കോലാഹലങ്ങൾക്കെല്ലാം പ്രധാന കാരണം സജ്ന തന്നെയാണ്. ഒരിക്കലും ക്യാമറയ്ക്ക് മുന്നിൽ വന്ന് എന്റെ പേഴ്സണൽ കാര്യങ്ങൾ പറയാനോ, ഒരു ഓപ്പൺ ബുക്ക് ആകാനോ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ സജ്നയുടെയും പ്രശസ്തനായ ആളുടെയും അവരുടെ ടീമിന്റെയും ഓവർ സ്മാർട്ട്‌നെസ്സ് ആണ് എന്നെ ഈ ഒരു കുടുക്കിൽ കൊണ്ടെത്തിച്ചതും ഇതെല്ലാം പറയാൻ നിർബന്ധിതനാക്കിയതും. ഇതിനെ ഞാൻ ഒരു വിജയമായി കാണുന്നില്ല, ഇതൊരു വിജയപരാജയത്തിന്റെ പ്രശ്നമല്ല. പക്ഷേ, ഇത് പറയാൻ അവരെന്നെ ഈ കളത്തിലേക്ക് ഇറക്കുകയായിരുന്നു. പൊതുവേ എന്റെ ദുഃഖങ്ങളോ വ്യക്തിപരമായ കാര്യങ്ങളോ ഞാൻ ആരോടും പങ്കുവയ്ക്കാറില്ല. എന്നാൽ ഇപ്പോൾ എന്റെ ജീവിതാനുഭവം മുഴുവൻ പറയേണ്ടി വരുന്ന ഈ അവസ്ഥ എന്നെ വല്ലാതെ വൾണറബിൾ (സങ്കീർണ്ണമായ അവസ്ഥയിൽ) ആക്കുന്നുണ്ട്.

സജ്നയുടെ വ്യാജ വിഡിയോ വന്നിട്ടും ഞാൻ മറുപടി നൽകാൻ കുറച്ചു സമയമെടുത്തു. കാരണം, അവളെപ്പോലെ വായിൽ തോന്നിയത് വിളിച്ചു പറയുകയല്ല ഞാൻ ചെയ്യുന്നത്; പറയുന്ന കാര്യങ്ങൾക്ക് കൃത്യമായ തെളിവുകൾ വേണം. അത്രമേൽ സെൻസിറ്റീവ് ആയ വിഷയമാണിത്, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾ സാധാരണക്കാരല്ല. ഈ വിഡിയോ വന്നതിനു ശേഷം ഒരുപക്ഷേ ഞാൻ കൊല്ലപ്പെട്ടേക്കാം അല്ലെങ്കിൽ ഏതെങ്കിലും കള്ളക്കേസിൽ ഞാൻ കുടുക്കപ്പെട്ടേക്കാം, കാരണം അത്രയും ക്രിമിനൽ മൈൻഡ് ഉള്ളവരാണ് അവർ. കഴിഞ്ഞ 10 വർഷത്തെ ജീവിതത്തിനിടയിൽ ഞാൻ അവളുടെ തെറ്റുകൾ കണ്ടുപിടിക്കുമ്പോഴൊക്കെ അവൾ എന്നെ വിരട്ടാൻ രണ്ടു കാര്യങ്ങളാണ് സ്ഥിരമായി പറഞ്ഞിരുന്നതും. ഒന്നുകിൽ എന്റെ പേരെഴുതിവെച്ച് ആത്മഹത്യ ചെയ്യും, അല്ലെങ്കിൽ മകളെ മുൻനിർത്തി എനിക്കെതിരെ പോക്സോ കേസ് കൊടുക്കും. ജയിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന അത്രയും ക്രൂരമായ ക്രിമിനൽ ബുദ്ധിയാണ് അവളുടേത്.

ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങളുടെ തുടക്കം ഇങ്ങനെയാണ്. ഒരു മാസം പോലും ആയിട്ടില്ല, സജ്ന അവളുടെ ഇൻസ്റ്റാഗ്രാമിൽ വന്ന് ഒരു വിഡിയോ ഇട്ടു താനും പ്രശസ്തനായ ആളുമായി നാല് വർഷമായി പ്രണയത്തിലാണെന്നും താൻ മൂന്ന് മാസം ഗർഭിണിയാണെന്നും. എന്നാൽ മണിക്കൂറുകൾക്കകം ആ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു. അയാൾ തന്നെ ഒഴിവാക്കി പോകുമെന്ന് കണ്ടപ്പോൾ അയാളെ ലോക്ക് ചെയ്യാൻ വേണ്ടി സജ്ന ചെയ്ത തന്ത്രമായിരുന്നു അത്. ആ സമയത്ത് തന്നെ അവർ തമ്മിൽ എന്തോ കോംപ്രമൈസ് ആയതുകൊണ്ടാണ് ആ വിഡിയോ ഡിലീറ്റ് ചെയ്തത്.

ന്നീട് അവൾ ഒൻപത് ആഴ്ച ഗർഭിണിയാണെന്ന് പറഞ്ഞ് പോസ്റ്റിട്ടു, പിന്നീട് അതും ഡിലീറ്റ് ചെയ്തു. കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസ്സിലായപ്പോൾ അവൾ അടുത്ത കള്ളക്കഥയുമായി വന്നു, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന്! പല കേസുകളും തെളിയിക്കാൻ നമ്മുടെ ഗവൺമെന്റ് ഈ ‘ഹാക്കറെ’ ഉപയോഗിക്കണം. അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും ഇതൊരു കള്ളക്കഥയാണെന്ന്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെങ്കിൽ സജ്ന സൈബർ സെല്ലിൽ കേസ് കൊടുത്ത് അത് എവിടെ നിന്നാണ് ലോഗിൻ ചെയ്തത് എന്ന് കണ്ടുപിടിക്കണമായിരുന്നു. അതിന് അവൾ മുതിരില്ല, കാരണം അന്വേഷിച്ചാൽ അവസാനം ചെന്നെത്തുന്നത് സ്വന്തം പ്രതിബിംബത്തിലേക്ക് തന്നെയായിരിക്കും. നമ്മൾ എത്രയൊക്കെ മൂടിവെച്ചാലും പ്രപഞ്ചനീതിയും ദൈവാനുഗ്രഹവും സത്യങ്ങൾ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.

സോഷ്യൽ മീഡിയ ഇവളുടെയും പ്രശസ്തനായ ആളുടെയും ഫോട്ടോകൾ വച്ച് വാർത്തകൾ ചെയ്തപ്പോൾ, അവൾ എന്നെ വിളിച്ച് ഒരു സഹായം ചോദിച്ചു. അയാളല്ല നമ്മുടെ ജീവിതം തകർത്തത് എന്ന് ഞാൻ ക്യാമറയ്ക്ക് മുന്നിൽ വന്ന് പറയണമെന്നായിരുന്നു അവളുടെ ആവശ്യം. ‘‘നിനക്ക് നാണമില്ലേ ഇതെന്നോട് ചോദിക്കാൻ? നമ്മുടെ ജീവിതം തകരാൻ പ്രധാന കാരണം പുള്ളി തന്നെയാണ്, അതുകൊണ്ട് ഞാൻ ഒരിക്കലും അത് പറയില്ല’’ എന്ന് ഞാൻ വ്യക്തമാക്കി. അന്ന് വൈകിട്ട് അവൾ വീണ്ടും എന്നെ വിളിച്ച് താൻ ലൈവ് ഇടാൻ പോവുകയാണെന്ന് പറഞ്ഞു. എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടും അവൾ കേട്ടില്ല. അവൾ ലൈവിൽ വന്ന് പ്രശസ്തനായ ആളെ ഗ്ലോറിഫൈ ചെയ്ത് സംസാരിച്ചു. ഇത് കണ്ട ജനങ്ങൾ വിചാരിച്ചത് ഈ അവിഹിത ബന്ധത്തിന് ഞാൻ കൂടെ സമ്മതം മൂളിയിരിക്കുകയാണ് എന്നാണ്. അതുകൊണ്ടാണ് ഞാൻ വന്ന് വളരെ ഡിപ്ലോമാറ്റിക്കായി സംസാരിച്ചത്.

ആ കുഞ്ഞിനെ വേണം എന്നത് നമ്മൾ മ്യൂചലായി എടുത്ത തീരുമാനമാണ്. എനിക്കും നിങ്ങളിൽ കുഞ്ഞിനെ ആവശ്യമാണെന്നും നിങ്ങളുടെ ഓവർ കുബുദ്ധി കാരണമാണ് ബന്ധം പുറത്തറിഞ്ഞതെന്ന് പെൺശബ്ദം പറയുന്നുണ്ട്. പെൺശബ്ദം ശബ്ദരേഖയിൽ ദേഷ്യപ്പെട്ടാണ് സംസാരിക്കുന്നത്.

നിങ്ങളുടെ ഭാര്യയോട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞേ പറ്റൂ എന്നും പെൺശബ്ദം പറയുന്നു. ചതിച്ചുണ്ടാക്കിയെന്ന് നിങ്ങൾ നേരത്തെ പറഞ്ഞു. യുഎഇയിൽ നിന്ന് എനിക്ക് മെഡിസിൻ കൊണ്ട് വരുന്നു. അത്രയും കെയറിങ് ആയി നിന്ന ആൾ എന്റെ വീട്ടുകാരോട് പറയുന്നത് എങ്ങനെയെങ്കിലും ആ കുഞ്ഞിനെ കൊല്ലാൻ നോക്ക് എന്നാണ്. നേരത്തെ ഒരു കുഞ്ഞിനെ കളഞ്ഞതല്ലേ എന്നെല്ലാം സജ്ന നൂർ ശബ്ദരേഖയിൽ പറയുന്നുണ്ട്.

ഈ വാർത്തകൾ പ്രശസ്തനായ ആൾക്ക് കൂടുതൽ ദോഷം ചെയ്യാൻ തുടങ്ങിയപ്പോൾ, എന്നെ വീണ്ടും ഇരയാക്കിക്കൊണ്ട് സജ്ന അടുത്ത വിഡിയോ ഇട്ടു. അതിന് രണ്ട് കാരണങ്ങളുണ്ട് ഒന്ന് അയാളെ രക്ഷിക്കുക, രണ്ട് എനിക്ക് ലഭിച്ച ഒരു നിർണായക ഓഡിയോ പുറത്തുവരുന്നത് തടയുക. സജ്നയും പ്രശസ്തനായ ആളും തമ്മിൽ സംസാരിച്ച കാര്യങ്ങൾ സജ്ന തന്നെ റെക്കോർഡ് ചെയ്ത് അവളുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തതായിരുന്നു ആ ഓഡിയോ. അവരുമായി പിരിഞ്ഞപ്പോൾ താൻ കുറ്റക്കാരിയല്ലെന്ന് കാണിക്കാൻ അവൾ അയച്ച ആ ഓഡിയോ എന്റെ സുഹൃത്തുക്കൾ വഴി ഒടുവിൽ എന്റെ കൈകളിൽ എത്തിച്ചേരുകയായിരുന്നു.

സജ്ന പറഞ്ഞ പല ആരോപണങ്ങൾക്കും മറുപടി നൽകാൻ എന്റെ മുൻകാല ജീവിതത്തെക്കുറിച്ച് കൂടി എനിക്ക് പറയേണ്ടതുണ്ട്. അറിഞ്ഞോ അറിയാതെയോ മറ്റു ചിലരെ കൂടി സജ്‌ന ഇതിൽ കൂട്ട് പിടിച്ചു അതുകൊണ്ടു ഞാൻ അത് പറയാം. ‘ഡേഞ്ചറസ് ബോയ്സ്’ കഴിഞ്ഞ് ഡാൻസ് പ്രോഗ്രാം ചെയ്യുന്ന സമയം മുതൽ ഒരു കുട്ടി എന്നെ ഫോൺ വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യുമായിരുന്നു. ആ പ്രണയം പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വലിയൊരു കല്യാണത്തിലേക്ക് എത്തി. ഞങ്ങളുടെ മതവിശ്വാസപ്രകാരം മഹല്ലിൽ റജിസ്റ്റർ ചെയ്താണ് ഞങ്ങൾ വിവാഹിതരായത്.

എന്നാൽ നിയമപരമായി റജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് അന്ന് വലിയ ബോധമില്ലാത്തതുകൊണ്ട് അത് പിന്നീട് മാറ്റിവെച്ചു. ആ ബന്ധത്തിൽ എനിക്കൊരു മകളുണ്ട്. എന്നാൽ ചില കാരണങ്ങളാൽ മൂന്ന് വർഷത്തെ ജീവിതത്തിന് ശേഷം ഞങ്ങൾക്ക് പിരിയേണ്ടി വന്നു. അവരിപ്പോൾ വേറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു, അവരെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാൻ എനിക്ക് താല്പര്യമില്ല. സജ്ന ‘ഇല്ലീഗൽ മാരേജ്’ എന്നൊക്കെ സ്റ്റേറ്റ്മെന്റ് ഇറക്കിയതുകൊണ്ടാണ് എനിക്ക് ഇത് പറയേണ്ടി വന്നത്. മകളെ കാണാൻ കഴിയാത്ത വിഷമത്തിൽ ഞാൻ രണ്ടു വർഷത്തോളം കടുത്ത ഡിപ്രഷനിലായിരുന്നു.

ആ സമയത്താണ് സജ്ന ഫെയ്സ്ബുക്കിൽ എനിക്ക് മെസ്സേജ് അയക്കുന്നത്. എന്റെ സുഹൃത്തും അവളുടെ അയൽവാസിയുമായ നിയാസ് വഴിയാണ് അവൾ എനിക്ക് റിക്വസ്റ്റ് അയച്ചു. അഭിനയമോഹവുമായി നടന്ന അവൾ തന്റെ ജീവിതകഥ എന്നോട് പറഞ്ഞു. 17-ാമത്തെ വയസ്സിൽ മറ്റൊരു മതസ്ഥന്റെ കൂടെ ഒളിച്ചോടിയെന്നും, പിന്നീട് വീട്ടുകാർ ഇടപെട്ട് ആ പയ്യനെ മതം മാറ്റി വിവാഹം കഴിപ്പിച്ചു കൊടുത്തുവെന്നുമാണ് അവൾ പറഞ്ഞത്. ആ ബന്ധത്തിൽ അവൾക്കൊരു മകളുണ്ട്. ആദ്യ ഭർത്താവ് മദ്യപിച്ച് സ്ഥിരമായി ഉപദ്രവിക്കുമായിരുന്നെന്നും കുഞ്ഞിനെ കിണറ്റിൽ എറിയാൻ നോക്കിയെന്നും ഒക്കെയാണ് അവൾ എന്നോട് പറഞ്ഞത്. അങ്ങനെ ഞങ്ങൾ വിവാഹിതരായി അഞ്ചാറു മാസം കഴിഞ്ഞപ്പോൾ അവളുടെ ഫോണിൽ നിന്ന് നിയാസുമായുള്ള ചില ചാറ്റുകൾ ഞാൻ കണ്ടു. നിയാസും ഇവളും തമ്മിൽ വലിയ പ്രണയത്തിലായിരുന്നെന്നും ഒരു ഭാര്യയും ഭർത്താവും പോലെയാണ് ജീവിച്ചിരുന്നതെന്നും എനിക്ക് മനസ്സിലായി. ആ ഏരിയയിലുള്ള സുഹൃത്തുക്കൾ മുൻപേ ഇത് സൂചിപ്പിച്ചിരുന്നെങ്കിലും ഞാൻ വിശ്വസിച്ചിരുന്നില്ല. ഒരു ഭർത്താവും കാണാൻ പാടില്ലാത്ത അത്രയും മോശമായ ചാറ്റുകളായിരുന്നു അത്.

ഞാൻ ഡിവോഴ്സ് വേണമെന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ അവൾ കരഞ്ഞ് അഭിനയിക്കുകയും, ഒടുവിൽ ഒരു ബ്ലേഡ് എടുത്ത് സ്വന്തം കൈ മുറിക്കുകയും ചെയ്തു. ചോര വരുന്നത് കണ്ട് ഞാൻ ആകെ പാനിക് ആയിപ്പോയി. അങ്ങനെ ‘ഇനി മേലാൽ ഇത് ആവർത്തിക്കരുത്’ എന്ന് പറഞ്ഞ് ഞാൻ അവളെ വീണ്ടും കൂടെക്കൂട്ടി. പിന്നീട് ഞങ്ങൾക്ക് ഒരു മകനുണ്ടായി. ഞങ്ങൾ ഫ്ലാറ്റിലേക്ക് താമസം മാറിയപ്പോൾ, തൊട്ടടുത്ത ഫ്ലാറ്റിലെ ഒരു അസോസിയറ്റ് ഡയറക്ടറും ഭാര്യയുമായി സജ്ന സൗഹൃദത്തിലായി. മലപ്പുറത്ത് ഒരു ആൽബം ഷൂട്ടിംഗിന് എന്ന് പറഞ്ഞ് സജിന പോയി. ഒരു പാട്ടിന്റെ ഷൂട്ടിന് ഒരാഴ്ചയൊക്കെ എടുത്തപ്പോൾ എനിക്ക് എന്തോ സംശയം തോന്നി. മൊബൈൽ പരിശോധിച്ചപ്പോൾ ആ ആൽബം ഡയറക്ടറായ ഷാനിഫ് ഐരൂരുമായി അവൾ പ്രണയത്തിലാണെന്ന് ഞാൻ കണ്ടെത്തി. ഞാൻ ഷാനിഫിനെ വിളിച്ച് പ്രശ്നമുണ്ടാക്കിയപ്പോൾ അവൾ ഇങ്ങോട്ട് വന്ന് സ്നേഹിച്ചതാണെന്നാണ് അവൻ പറഞ്ഞത്. ആ സമയത്തും ‘ഞങ്ങൾ ഒളിച്ചോടും, നിങ്ങൾ എന്ത് ചെയ്യും’ എന്ന് ചോദിച്ച് അവൾ എന്നെ തിരികെ ഭീഷണിപ്പെടുത്താൻ തുടങ്ങി. കുഞ്ഞിനെ ഓർത്തും, എന്റെ രണ്ടാം വിവാഹം ആയതുകൊണ്ടും ഞാൻ വീണ്ടും സഹിച്ചു.

എന്നാൽ ഇതിലെ ട്വിസ്റ്റ്, ആ ആൽബത്തിന്റെ പ്രൊഡ്യൂസർ നജീബ് കല്ലറയുമായി അവൾ അടുത്തതാണ്. ബാങ്കിൽ കോടിക്കണക്കിന് രൂപയുണ്ടെന്ന് പറഞ്ഞ് നജീബ് ഇവളെ കയ്യിലെടുത്തു. അങ്ങനെ ഒരു സുപ്രഭാതത്തിൽ സജ്ന നജീബിന്റെ കൂടെ ഒളിച്ചോടി. ആ സമയത്ത് ഞാൻ മരിക്കണോ ജീവിക്കണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു. കുഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ അവരോട് പ്രതികാരം ചെയ്യുമായിരുന്നു. എങ്കിലും ഞാൻ അവൾക്കായി കാത്തിരുന്നു. ഞാൻ നജീബിനെ വിളിച്ചപ്പോൾ, ഞാൻ നിയമപരമായി മുന്നോട്ട് പോകാതിരിക്കാൻ അവർ ഒരു വിചിത്രമായ കരാർ ഉണ്ടാക്കി അതിന്റെ വിഡിയോ എനിക്ക് അയച്ചുതന്നു.

അവൾ ഇത്രയും വലിയ തെറ്റുകൾ ചെയ്തിട്ടും വേദനയോടെയാണെങ്കിലും ഞാൻ അവളെ വീണ്ടും ചേർത്തണച്ചു, കാരണം എനിക്ക് അവളോട് അത്രയും സ്നേഹമായിരുന്നു. നിങ്ങളിൽ പലരും എന്നെ മണ്ടൻ എന്ന് വിളിച്ചേക്കാം, പക്ഷേ അത്രമാത്രം അറ്റാച്ച്ഡ് ആയിപ്പോയവർക്ക് മാത്രമേ ഈ ഫീലിംഗ് മനസ്സിലാകൂ. മൂന്ന് മാസം കഴിഞ്ഞ് നജീബ് ഒരു ഫ്രോഡ് ആണെന്നും റെന്റ് കാർ ബിസിനസിന്റെ പേരിൽ തട്ടിപ്പ് നടത്തി ജയിലിൽ കിടന്നവനാണെന്നും മനസ്സിലായപ്പോൾ അവൾ വീണ്ടും എന്നെ വിളിച്ച് കരഞ്ഞു. കുഞ്ഞിനെ ഓർത്ത് ഞാൻ അവളെ വീണ്ടും സ്വീകരിച്ചു.

സജ്നയുടെ ആദ്യത്തെ മകൾ അവളുടെ ഉമ്മയുടെ കൂടെയാണ് നിൽക്കുന്നത്. ഈ രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു എന്നതൊഴിച്ചാൽ അവൾക്ക് കുഞ്ഞുങ്ങളോട് ഒരു കമ്മിറ്റ്മെന്റും ഇല്ല. അവൾക്ക് അവളുടെ സുഖം മാത്രമാണ് വലുത്. അതുകൊണ്ടുതന്നെ അവളുടെ ഉമ്മ ആ കുട്ടിയെ സജ്നയുടെ കൂടെ വിടാറില്ല. സ്കൂൾ വെക്കേഷന് കുട്ടി ഇവിടെ വരുമ്പോൾ പോലും അവൾ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് എഴുന്നേൽക്കില്ല. ഞാൻ രാവിലെ എഴുന്നേറ്റ് ചായയുണ്ടാക്കി കൊടുത്ത് കൊഞ്ചിച്ചു വിളിച്ചാലേ അവൾ എഴുന്നേൽക്കൂ, ഇല്ലെങ്കിൽ ഭയങ്കര വയലൻസ് ആണ്. ഇവിടെ വരുന്ന കുട്ടികൾക്ക് രാവിലെ എഴുന്നേറ്റ് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി കൊടുക്കുന്നത് ഞാനാണ്.

എന്നിട്ടാണ് സജ്ന പറയുന്നത് ഞാൻ കുഞ്ഞിനെ മാറ്റിനിർത്തുന്നു എന്ന്! ഇതേ കുഞ്ഞിനെ വച്ചാണ് അവൾ എനിക്കെതിരെ പോക്സോ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഇതേ കാര്യം അവൾ അവളുടെ കൂട്ടുകാരികളോട് പറയുന്ന ഓഡിയോ റെക്കോർഡിങും എന്റെ പക്കലുണ്ട്. ഒരു യൂട്യൂബറെ വിളിച്ച് അവൾ ഇത് ചെയ്യിക്കാൻ നോക്കിയപ്പോൾ, അത് മനസ്സിലാക്കിയ ആ യൂട്യൂബർ അത് റെക്കോർഡ് ചെയ്തു വയ്ക്കുകയായിരുന്നു. സജ്ന മകളെ വച്ച് കളിക്കുന്നത് അറിഞ്ഞ് ഞാൻ അവളുടെ ഉമ്മയെ വിളിച്ചപ്പോൾ, അവരെന്നോട് പറഞ്ഞത് “അവളൊക്കെ ചുമ്മാ പറയുന്നതാണ്” എന്നാണ്. ആ മെസ്സേജും എന്റെ കയ്യിലുണ്ട്.”

തനിക്കെതിരെ സജ്ന ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങൾക്കും കള്ളപ്രചാരണങ്ങൾക്കും മറുപടിയായാണ് ഫിറോസ് ഫോൺ റെക്കോർഡിങുകൾ പുറത്തുവിട്ടത്. നാളുകളായി വിവാദത്തിലായ ഇരുവരുടെയും ബന്ധം ഇതോടെ കൂടുതൽ വഷളാവുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *