JMA കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; ശ്രീജിത്ത്‌ കുമാർ  പ്രസിഡൻ്റ്, സനാത്  സെക്രട്ടറി

കോഴിക്കോട്: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റായി ശ്രീ. ശ്രീജിത്തിനെയും (ഈവനിംഗ് കേരളാ ന്യൂസ് ), സെക്രട്ടറിയായി ശ്രീ. സനാതിനെയും( മലബാർ ചാനൽ ), ട്രഷററായി ശ്രീ. സുജിത്തിനെയും ( എക്സ്പ്രസ്സ് വാർത്ത )നിയമിച്ചതായി JMA കേരള സംസ്ഥാന കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ 26വർഷമായി വിവിധ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുള്ള സമഗ്രമായ അനുഭവസമ്പത്താണ് ശ്രീജിത്ത് കുമാറിനുള്ളത്. നിലവിൽ ‘ഈവനിംഗ് കേരളാ ന്യൂസ്’ ഉൾപ്പെടെയുള്ള മാധ്യമ സംരംഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു.

കോഴിക്കോട് ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും, കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനുമായാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ ഭാരവാഹികൾക്ക് കീഴിൽ ജില്ലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുമെന്നും, മികച്ച മുന്നേറ്റം നടത്താൻ പുതിയ നേതൃത്വത്തിന് സാധിക്കുമെന്നും JMA കേരള സംസ്ഥാന പ്രസിഡൻ്റ് വാർത്താക്കുറിപ്പിൽ പ്രത്യാശ പ്രകടിപ്പിച്ചു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സംസ്ഥാന കമ്മിറ്റിയുടെ പൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പുതിയ നേതൃത്വം ഉടൻ തന്നെ ഔദ്യോഗികമായി ചുമതലയേൽക്കുന്നതാണ്.

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) കേരള സംസ്ഥാന വൈസ് പ്രസിഡന്റായി കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ എം. സിബ്ഗത്തുള്ളയെ ചുമതലപ്പെടുത്തി. കേരള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ജെ.എം.എയുടെ മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന എം. സിബഗത്തുള്ള, 2024-25 കാലഘട്ടത്തിൽ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. മാധ്യമപ്രവർത്തന രംഗത്തെ അനുഭവസമ്പത്തും സംഘടനാ മികവും പരിഗണിച്ചാണ് അദ്ദേഹത്തെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *