കഴിഞ്ഞ ദിവസമാണ് യഷ്– ഗീതു മോഹന്‍ദാസ് കൂട്ടുകെട്ടിന്‍റെ ടോക്സിക് സിനിമയുടെ ടീസര്‍ പുറത്തുവന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രം വമ്പന്‍ താരനിരയാല്‍ സമ്പന്നമാണ്. ചിത്രത്തിലെ നായികമാരെ അവതരിപ്പിക്കുന്ന ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘ലേഡീസ് ആന്‍ഡ് ലേഡീസ്‘ എന്ന പേരില്‍ പുറത്തിറങ്ങിയ വിഡിയോയില്‍ നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അഡ്വാനി എന്നിവരെയാണ് അവതരിപ്പിച്ചത്.
പുറത്തുവന്നതിന് പിന്നാലെ ടീസറിനെ പറ്റി പല ചര്‍ച്ചകളാണ് നടക്കുന്നത്. ഫീമെയില്‍ ഗേസിനെ പറ്റി പറയുന്നു എന്ന് അവകാശപ്പെടുന്ന ചിത്രത്തിന്‍റേതായി പുറത്തുവന്ന വിഡിയോകളിലെല്ലാം മെയില്‍ ഗേസിന്‍റെ താല്‍പര്യമാണ് കാണുന്നത് എന്ന് വിമര്‍ശനമുയര്‍ന്നു. ഒന്നിലധികം സ്ത്രീകളുമായുള്ള യഷിന്‍റെ ആക്ഷന്‍ സീക്വന്‍സിനെതിരെയാണ് ഏറ്റവുമധികം വിമര്‍ശനമുയര്‍ന്നത്. നായകന് മാസ് കാണിക്കാനായി സ്ത്രീകളെ ഒബ്ജെക്ടിഫൈ ചെയ്തു, ടീസര്‍ കാണുമ്പോള്‍ സോഫ്റ്റ് പോണ്‍ പോലെയാണ് തോന്നുന്നത്. ഒരു സ്ത്രീ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
അതേസമയം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയും സിനിമയെ പിന്തുണച്ചും അഭിപ്രായങ്ങളുയര്‍ന്നു. വിമര്‍ശിക്കുന്നവര്‍ ഇത് അഡല്‍ട്ട് സിനിമയാണെന്ന് മറക്കരുതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ടീസര്‍ മാത്രം കണ്ട് ഒരു സിനിമയെ ആകെ വിമര്‍ശിക്കരുതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

