ഹരിപ്പാട്: ഡോക്ടറാകണമെന്ന വലിയ ആഗ്രഹവുമായി കടൽ കടന്ന്, ഒടുവിൽ ഉസ്ബക്കിസ്ഥാനിൽ വെച്ച് സഹപാഠിയായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം (23) എന്നയാളുടെ അതിക്രൂരമായ മർദ്ദനമേറ്റ് ദാരുണമായി കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്തിന് കണ്ണീരിൽ കുതിർന്ന വിട. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ വീട്ടുവളപ്പിൽ ഒരുക്കിയ ചിതയ്ക്ക് സഹോദരൻ സാവന്ത് തീ കൊളുത്തിയപ്പോൾ കണ്ടുനിന്ന പിലാപ്പുഴ ഗ്രാമം ഒന്നടങ്കം സങ്കടക്കടലിലായി. മകളുടെ വേർപാടിൽ തകർന്നുപോയ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും വിലാപം കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറയിക്കുന്നതായിരുന്നു.
അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി നാട്
മരണവിവരമറിഞ്ഞ് ഉസ്ബക്കിസ്ഥാനിലേക്ക് തിരിച്ച സാവരിയയുടെ കൊച്ചച്ചൻ ജനീഷാണ് മൃതദേഹത്തെ നാട്ടിലേക്ക് അനുഗമിച്ചത്. ബുധനാഴ്ച രാവിലെയോടെ ഡൽഹിയിലെത്തിച്ച ഭൗതികശരീരം രാത്രി പത്തരയ്ക്കുള്ള വിമാനത്തിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ നെടുമ്പാശ്ശേരിയിൽ എത്തിക്കുകയായിരുന്നു.
അവിടെനിന്ന് മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് റീ-പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് പൊലീസ് ഇൻക്വസ്റ്റിന് ശേഷം വൈകുന്നേരം അഞ്ച് മണിയോടെ ഹരിപ്പാട്ടെ വീട്ടിലെത്തിച്ചു. പ്രിയപ്പെട്ട മോളെ അവസാനമായി ഒരുനോക്ക് കാണാൻ പിലാപ്പുഴ ഗ്രാമം ഒന്നടങ്കം സുപ്രഭ ഭവനത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടനവധി പ്രമുഖരും സാവരിയക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ, നഗരസഭ വൈസ് ചെയർമാൻ അനിൽ മിത്ര, കൗൺസിലർമാരായ എസ്. കൃഷ്ണകുമാർ, കാട്ടിൽ സത്താർ, അജി പഞ്ചവടി, അബി ഹരിപ്പാട് എന്നിവരും വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കളും നാട്ടുകാരും പ്രിയ വിദ്യാർത്ഥിനിക്ക് അവസാന പ്രണാമം അർപ്പിച്ചു. വേർപാടിന്റെ കഠിനമായ വേദനയോടെ നാട് ഈ ദുരന്ത വാർത്തയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
ലാപ്‌ടോപ് കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. കൊലപാതക വിവരമറിഞ്ഞ് ഉസ്ബക്കിസ്ഥാനിലെത്തിയ ബന്ധുക്കള്‍ക്ക് സാവരിയയുടെ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.
ശരീരമാസകലം മുറിവുകളും ചതവുകളും, നെഞ്ചത്ത് പലതവണ ആഞ്ഞു ചവിട്ടിയതിന്റെയും അടിയേറ്റതിന്റെയും പാടുകള്‍. ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു.
ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരുന്നു കൊല്ലപ്പെട്ട സാവരിയയും പ്രതി സദറുള്‍ അനവും. കോളജില്‍ ഹോസ്റ്റല്‍ സൗകര്യം കുറവായതിനാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ഹോസ്റ്റലിലായിരുന്നു താമസം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരുടെ താമസസ്ഥലത്തുനിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടത്. സമീപവാസികള്‍ അറിയിച്ചതിന്‍ പ്രകാരം പോലീസ് എത്തിയപ്പോള്‍ സാവരിയ ചോരയില്‍ കുളിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പോലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. ഹോസ്റ്റലില്‍ വെച്ച് ദിവസങ്ങളോളം സദറുല്‍ അനം പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം സഹപാഠികള്‍ അവിടുത്തെ പോലീസിനെയും അറിയിച്ചിട്ടുണ്ട്.

സാവരിയയെ മതം മാറ്റാന്‍ സദറുല്‍ അനം നിരന്തരം ശ്രമിച്ചിരുന്നെന്നും ഇതിനു തയാറാകാതിരുന്നതോടെ അതിക്രൂരമായി മര്‍ദിച്ചിരുന്നതായുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഏറെനാളായി സദറുല്‍ അനം, സാവരിയയെ മര്‍ദിച്ചിരുന്നു. കോളജ് കാമ്പസില്‍ വച്ചാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. ഇതിനു ശേഷം കൂടുതല്‍ അടുപ്പം സ്ഥാപിച്ച സദറുല്‍ അനം മതപരിവര്‍ത്തന ശ്രമം ആരംഭിക്കുകയായിരുന്നു. ആദ്യം രഹസ്യമായും പിന്നീട് പരസ്യമായും മതപരിവര്‍ത്തന ശ്രമം തുടങ്ങി.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സാവരിയയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇന്ത്യന്‍ എംബസി വിലയിരുത്തണമെന്നും സമാനമായ രീതിയില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ പ്രണയക്കെണിയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. . പ്രതി സദറുല്‍ അനത്തിനെതിരെ ഹരിപ്പാട് പോലീസും കേസെടുത്തിട്ടുണ്ട്. നിലവില്‍ ഇയാള്‍ ഉസ്ബക്കിസ്ഥാനിലെ ബുഖാറ പോലീസിന്റെ കസ്റ്റഡിയിലാണ്. ക്രൂരനായ കൊലയാളി നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടരുതെന്ന ഉദ്ദേശ്യത്തിലാണ് ഇവിടെ പരാതി നല്‍കിയത്,

