ആരോഗ്യരംഗത്ത് നിര്‍ണായക പങ്കുവഹിക്കുന്ന മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്നും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.
കമ്പനികളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ തിരുവനന്തപുരം തമലം സ്വദേശി ബി.മിഥുന്‍ ആത്മഹത്യചെയ്ത വാര്‍ത്ത അതീവ ദുഃഖകരമാണ്. മരണത്തില്‍ വിശദമായ അന്വേഷണം നടക്കണം. കുറ്റക്കാരെ കണ്ടെത്തണം. മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരായി നിരവധി ചെറുപ്പക്കാര്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അതീവഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് ഈ സംഭവത്തെ കാണുന്നത്.
ടാർജറ്റ് സമ്മർദ്ദം ജീവനൊടുക്കുന്നു; വിഷയം തൊഴിൽവകുപ്പിന് മുന്നിലേക്ക്
കമ്പനികളുടെ ടാര്‍ജറ്റ് അച്ചീവ് ചെയ്യാനുള്ള അമിത സമ്മര്‍ദ്ദത്തില്‍ ജീവനക്കാരുടെ ജീവന്‍ നഷ്ടമാകുന്ന സാഹചര്യം തൊഴില്‍വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ സംഘടനാ പ്രതിനിധികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു.

