ഏഴ് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്; ഒന്നാംതീയതി വരെ മഴ തുടരും

ഇന്ന് മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും പരക്കെ മഴക്ക് സാധ്യത. ഒറ്റപ്പെട്ടശക്തമായ മഴയും ലഭിക്കും. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരും. ഒഡീഷക്കും ചത്തീസ്ഗഡിനും മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദത്തിന്‍റെ സ്വാധീനത്തിലാണ് മഴ കനക്കുന്നത്.

അടുത്ത ദിവസങ്ങളിലേക്കുള്ള യെലോ അലര്‍ട്ടുകള്‍

  • 29/07/2026 : പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
  • 30/07/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
  • 31/07/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
  • 01/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസര്‍കോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *