തൃശ്ശൂര്‍: കട്ടിലപ്പൂവം യാക്കോബായ സുറിയാനി പള്ളിയില്‍ വികാരികള്‍ തമ്മില്‍ അടിപിടി. വികാരിയച്ചന്റെ ആക്രമണത്തില്‍ സഹവികാരിയ്ക്ക് ഗുരുതര പരിക്കേറ്റു. ഇരുവരും തമ്മില്‍ ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്കെത്തിയതെന്നാണറിയുന്നത്. സഹവികാരി അമേരിക്കയിലുള്ള ബന്ധുവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ വികാരിയച്ചന്‍ ഇരുമ്ബുപൈപ്പ് ഉപയോഗിച്ച് വയറ്റില്‍ അടിക്കുകയായിരുന്നുവത്രേ.

സംസാരിക്കുന്നതിനിടെ ഫോണില്‍ ബഹളം കേട്ട ബന്ധു നാട്ടിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചാണ് പരിക്കേറ്റ സഹവികാരിയെ ആശുപത്രിയിലെത്തിച്ചത്. സംഭവമറിഞ്ഞ് എത്തിയപ്പോഴേക്കും സഹവികാരിയെ നാട്ടുകാര്‍ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നതായി വിയ്യൂര്‍ എസ്‌ഐ ഡി ശ്രീജിത്ത് പറഞ്ഞു.

വയറിന് ചതവേറ്റ സഹവികാരി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതി ലഭിക്കാത്തതിനാല്‍ പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതിനിടെ വിശ്വാസികള്‍ ശനിയാഴ്ച യോഗം കൂടി ഇരുവര്‍ക്കെതിരേയും നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *